Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താ​െൻറ ആവശ്യം...

പാകിസ്​താ​െൻറ ആവശ്യം തള്ളി; ഹൈദരാബാദ്​ നൈസാമി​െൻറ 35 മില്യൺ യൂറോ ഇന്ത്യക്ക്​

text_fields
bookmark_border
uk cour
cancel

ലണ്ടൻ/ ഇസ്​ലാമാബാദ്​: ഇന്ത്യ വിഭജനത്തോടനുബന്ധിച്ച്​ ഹൈദരാബാദ്​ നൈസാം ലണ്ടൻ ബാങ്ക്​ അക്കൗണ്ടിൽ നടത്തിയ വൻ നിക്ഷേപവുമായി ബന്ധപ്പെട്ട ഇന്ത്യ-പാക്​ കേസിൽ ഇന്ത്യക്ക്​ അനുകൂലമായി യു.കെ ഹൈകോടതി വിധി. കേസിൽ നൈസാമി​​െൻറ ഇപ്പോഴത്തെ പിന്മുറക്കാരനും എട്ടാമത്തെ നൈസാമുമായ പ്രിൻസ്​ മുകർറം ഝായും സഹോദരൻ മുഫഖം ഝായും ഇന്ത്യയോടൊപ്പമാണ്​ നിലകൊണ്ടത്​.

ലണ്ടനിലെ നാറ്റ്​ വെസ്​റ്റ്​ ബാങ്കിലുള്ള മൂന്നര കോടി പൗണ്ട്​ നിക്ഷേപവുമായി (306 കോടി രൂപ) ബന്ധപ്പെട്ടതാണ്​ കേസ്​. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന്​ ജസ്​റ്റിസ്​ മാർക്യൂസ്​ സ്​മിത്ത്​ വിധിച്ചു. ഇതുമായി ബന്ധപ്പെട്ട്​ പാകിസ്​താ​​െൻറ വാദങ്ങളെല്ലാം കോടതി തള്ളി.

1948ൽ അ​ന്നത്തെ ​ഹൈദരാബാദ്​ നൈസാം 1,007,940 പൗണ്ടും ഒമ്പത്​ ഷില്ലിങ്ങും പുതുതായി രൂപംകൊണ്ട പാകിസ്​താ​​െൻറ ബ്രിട്ടനിലെ ഹൈകമീഷണർക്ക്​ കൈമാറിയിരുന്നു. ഇതാണ്​ മൂന്നര കോടി പൗണ്ടായി മാറിയത്​. ഈ തുക തങ്ങൾക്ക്​ അവകാശപ്പെട്ടതാണെന്ന്​ നൈസാമി​​െൻറ പിൻമുറക്കാർ ഇന്ത്യയുടെ പിന്തുണയോടെ വാദിച്ചു. എന്നാൽ, തുക തങ്ങളു​െടതാണെന്ന്​ പാകിസ്​താനും അവകാശം ഉന്നയിച്ചു.

ആരാണ്​ തുകയുടെ യഥാർഥ അവകാശിയെന്നതിൽ വ്യക്തതവേണമെന്ന്​ യു.കെ കോടതി ഈ വർഷം ആദ്യം വിചാരണ വേളയിൽ പറഞ്ഞിരുന്നു. ഹൈദരാബാദ്​ നൈസാം ആയിരുന്ന ഉസ്​മാൻ അലി ഖാന്​ വിഭജനവേളയിൽ ഏത്​ രാജ്യത്തിനൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പുമുള്ള സമയത്താണ്​ ഫണ്ട്​ കൈമാറുന്നത്​.

എന്നാൽ, പിന്നീട്​ ഈ തുക അദ്ദേഹം തിരിച്ചു ചോദിച്ചിരുന്നത്രെ. അന്നത്തെ പാക്​ ഹൈകമീഷണർ ഹബീബ്​ ഇബ്രാഹിം റഹ്​മത്തുല്ലയുടെ അക്കൗണ്ടിലെ തുക പിന്നീട്​ നാറ്റ്​വെസ്​റ്റ്​ ബാങ്ക്​ തടഞ്ഞുവെക്കുകയായിരുന്നു. ഹൈദരാബാദിന്​ ആയുധം നൽകിയതിനുള്ള തുകയാണിതെന്ന പാക്​ വാദത്തിന്​ തെളിവില്ലെന്നും​ കോടതി വ്യക്തമാക്കി​. വിധി വിലയിരുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന്​ പാകിസ്​താൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsU.K CourtHydarabad nizam
News Summary - akistan can't stake claim to riches-India news
Next Story