എസ്.പിയുടെ തകർച്ചക്കു കാരണം കോൺഗ്രസുമായുള്ള സഖ്യം–രാഹുൽ സിൻഹ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്കുണ്ടായ വൻതകർച്ചക്ക് കാരണം കോൺഗ്രസുമായുള്ള സഖ്യമാണെന്ന്ബി.ജെ.പി നേതാവ് രാഹുൽ സിൻഹ. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്നതാണ് അഖിലേഷ് യാദവ് ചെയ്ത ഏറ്റവും വലിയ അബദ്ധം. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കിൽ സമാജ്വാദി പാർട്ടിക്ക് കൂടുതൽ സീറ്റുകൾ കിട്ടുമായിരുന്നു. തകർച്ചയിലെത്തിയ കോൺഗ്രസുമായി ചേർന്നത് എസ്.പിയുടെ കനത്ത തോൽവിക്ക് ഇടയാക്കിയെന്നും രാഹുൽ സിൻഹ പറഞ്ഞു.
ഉത്തർപ്രദേശിലും ഉത്താരാഖണ്ഡിലും ജനങ്ങൾ പുതിയ ഇന്ത്യയുടെ ഉദയത്തിനാണ് വോട്ട് ചെയ്തത്. മണിപ്പൂരിലും ഗോവയിലും ബി.ജെ.പി തന്നെ സർക്കാർ രൂപീകരിക്കും. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക്ലഭിക്കുന്ന മറ്റു പാർട്ടികളുടെ പിന്തുണയിൽ വിശ്വാസമുണ്ടെന്നും സിൻഹ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
