Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി വോട്ട്...

ബി.ജെ.പി വോട്ട് നേടിയത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് –അഖിലേഷ്

text_fields
bookmark_border
ബി.ജെ.പി വോട്ട് നേടിയത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് –അഖിലേഷ്
cancel

ലഖ്നോ: വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വോട്ട് നേടിയതെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടുയന്ത്രത്തെക്കുറിച്ച് ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച ആരോപണങ്ങളെ അഖിലേഷും പിന്തുണച്ചു. ജനാധിപത്യത്തില്‍ വോട്ട് കിട്ടുന്നത് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത് വഴിയല്ല, തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ആണെന്നാണ് തോന്നുന്നതെന്ന് അഖിലേഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്‍െറ എല്ലാ റാലികളിലും വന്‍ ജനക്കൂട്ടമുണ്ടായിരുന്നു.

ഇത്തരമൊരു പരാജയം സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. അടുത്ത സര്‍ക്കാര്‍ എസ്.പി സര്‍ക്കാറിനെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് തന്‍െറ എക്സ്പ്രസ്വേ ഇഷ്ടമായിട്ടുണ്ടാകില്ല. അവര്‍ ബുള്ളറ്റ് ട്രെയിനിനാണ് വോട്ട് ചെയ്തത്. ബി.ജെ.പി സര്‍ക്കാറിന്‍െറ ആദ്യ മന്ത്രിസഭായോഗത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയാല്‍ സന്തോഷമാകും. വോട്ടുയന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2017
News Summary - akhilesh
Next Story