Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഖിലേഷിന്‍െറ പരിപാടിയില്‍ തിരക്ക്; ആറു പേര്‍ക്ക് പരിക്ക്

text_fields
bookmark_border
അഖിലേഷിന്‍െറ പരിപാടിയില്‍ തിരക്ക്; ആറു പേര്‍ക്ക് പരിക്ക്
cancel

ഇട്ടാവ (ഉത്തര്‍പ്രദേശ്): യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കാണാനും ആശംസ നേരാനും ജനത ദര്‍ബാര്‍ പരിപാടിയില്‍ പങ്കെടുക്കാനും എത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ആറു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച സൈഫായിലെ ഇട്ടാവയിലാണ് സംഭവം. സമാജ്വാദി പാര്‍ട്ടിയിലെ കലഹത്തിനുശേഷം ഗ്രാമത്തില്‍ ആദ്യമായത്തെിയ മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിക്കാനും ജനത ദര്‍ബാര്‍ പരിപാടിയില്‍ പങ്കെടുക്കാനും പി.ഡബ്ള്യു.ഡി ഗെസ്റ്റ് ഹൗസിലെ ഗെയ്റ്റിന് മുന്നില്‍ വന്‍ ജനക്കൂട്ടം ഒത്തുചേര്‍ന്നിരുന്നു. ഇതിനിടെ വി.ഐ.പി കാറിന് പ്രവേശിക്കാനായി ഗെയ്റ്റ് തുറന്നതോടെ ജനക്കൂട്ടം ഇരച്ചുകയറുകയായിരുന്നു. തിരക്കില്‍പെട്ടും വീണുമാണ് പരിക്കേറ്റത്. ജില്ലാ പഞ്ചായത്ത് തലവന്‍ സന്തോഷ് യാദവും പരിക്കേറ്റവരില്‍പെടുന്നു.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - akhilesh yadav
Next Story