പ്രധാനമന്ത്രിപദ മോഹമില്ലെന്ന് അഖിലേഷ്
text_fieldsലഖ്നോ: തനിക്ക് പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹമില്ളെന്നും സംസ്ഥാനത്തെ ജോലികളില്‍ സംതൃപ്തനാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഡല്‍ഹിയില്‍നിന്ന് വിട്ടുനില്ക്കുന്നവര് സന്തുഷ്ടരാണെന്നും ഒരു വാര്‍ത്താ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഖിലേഷ് പറഞ്ഞു. കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യുമെന്നും 403 അംഗ നിയമസഭയില്‍ 300ല്‍പരം സീറ്റ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിതാവും സമാജ്വാദി പാര്‍ട്ടി നേതാവുമായ മുലായംസിങ് യാദവുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ച ചോദ്യത്തിന് പിതാവ്-പുത്ര ബന്ധം നല്ലരീതിയില്‍ നിലനില്‍ക്കുമെന്നും ഒന്നിനും അതിനെ തകര്‍ക്കാന്‍ കഴിയില്ളെന്നും അദ്ദേഹം പ്രതികരിച്ചു. സമാജ്വാദി പാര്‍ട്ടിയും സൈക്കിളും ഇപ്പോഴും അദ്ദേഹത്തിന്േറതുതന്നെയാണ്. എന്നാല്‍, പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് തങ്ങള്‍ ദൂരം പാലിക്കേണ്ടതുണ്ട്. നേതാജി (മുലായം) പാര്‍ട്ടിയില്‍ എല്ലാവരിലും മേലെയാണ്. അധികാരത്തില്‍ തിരിച്ചത്തെുക എന്ന ഒറ്റലക്ഷ്യമാണിപ്പോഴുള്ളത്. മുലായത്തിന്‍െറ ആശംസകള്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അഖിലേഷ് പറഞ്ഞു.
