Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എം കെയേർസിലെ...

പി.എം കെയേർസിലെ കോടികൾ എന്തിനാണ്​​? തൊഴിലാളികളിൽ നിന്നും യാത്രാക്കൂലി ഇൗടാക്കുന്നതിനെതിരെ അഖിലേഷ്​

text_fields
bookmark_border
akhilesh-yadav-101019.jpg
cancel

ലഖ്​നോ: വീടുക​ളിലേക്ക്​ മടങ്ങുന്ന തൊഴിലാളികളിൽ നിന്നും യാത്രാക്കൂലി ഇൗടാക്കുന്ന സർക്കാർ നിലപാടിനെതിരെ സമാജ്​വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സമൂഹത്തിലെ പാവപ്പെട്ടവരിൽ നിന്ന്​ വീടുകളിലേക്ക്​ മടങ്ങാനുള്ള യാത്രാക്കൂലി വരെ ഇൗടാക്കുന്നെങ്കിൽ, സമ്മര്‍ദ്ദവും വികാരവും ചെലുത്തി പി.എം കെയേർസിലേക്ക്​ പിരി​ച്ചെടുത്ത കോടികൾ പിന്നെ എന്തിനാണെന്ന്​ അദ്ദേഹം ചോദിക്കുന്നു. 

ഇതേകുറിച്ച്​ ബി.ജെ.പി പ്രവർത്തകർ ആലോചിക്കണമെന്നും ആരോഗ്യസേതു ആപ്പിന് നൂറ് രൂപ വീതം ഈടാക്കുന്നുണ്ടെന്ന വാര്‍ത്തകൾ പുറത്തുവരുന്നുണ്ടെന്നും അഖിലേഷ് ട്വീറ്റ്​ ചെയ്​തു. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതി​ന്റെ പേരില്‍ സൈന്യം നടത്തിയ പുഷ്പവൃഷ്​ടിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 

‘പല ക്വാറൻറീന്‍ കേന്ദ്രങ്ങളിലും കടുത്ത കെടുകാര്യസ്​ഥതയാണെന്ന്​ വാർത്തകൾ വരുന്നു. നിരാഹാര സമരം നടത്തിയ സ്​ത്രീകളെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്​. ആവശ്യത്തിന്​ ഭക്ഷണം ഇല്ല എന്ന പരാതി ഉയരു​മ്പോൾ വ്യാജ ഉറപ്പുകൾ നൽകുകയാണ്​ സർക്കാർ. ഈ സാഹചര്യത്തിൽ, പുഷ്പ വൃഷ്ടിയുടെ പ്രസക്തി എന്താണ്?’ -അഖിലേഷ് ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spakhilesh yadavmalayalam newsindia newsCoronaviruscovid 19corona outbreak
News Summary - Akhilesh Yadav slams govt over charging money to ferry migrant workers home
Next Story