Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ 26,000...

യു.പിയിൽ 26,000 ത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയെന്ന് അഖിലേഷ് യാദവ്

text_fields
bookmark_border
യു.പിയിൽ 26,000 ത്തിലധികം സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയെന്ന് അഖിലേഷ് യാദവ്
cancel

ല​ഖ്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം 26,000 ത്തി​ല​ധി​കം സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ആ​രോ​പി​ച്ചു. പി​ന്നാ​ക്ക, ദ​ലി​ത്, ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കാ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭ വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഈ ​വി​ഷ​യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2017 മാ​ർ​ച്ച് വ​രെ സം​സ്ഥാ​ന​ത്ത് 1,13,938 സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക സ്കൂ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും 2017ൽ ​ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം 26,000ത്തി​ല​ധി​കം സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​റ്റ​വും കൂ​ടു​ത​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ച​ത് ല​ഖിം​പു​ർ ഖേ​രി (758) ജി​ല്ല​യി​ലാ​ണ്. തു​ട​ർ​ന്ന് സീ​താ​പു​ർ (650), പ്ര​യാ​ഗ്‌​രാ​ജ് (638) ജി​ല്ല​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​െ​ന്റ സ്വ​ന്തം ജി​ല്ല​യാ​യ ഗൊ​ര​ഖ്പു​രി​ലും 500ഓ​ളം പ്രാ​ഥ​മി​ക സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഒ.​ബി.​സി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രാ​ണെ​ന്നും ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും യാ​ദ​വ് ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhilesh YadavSchool Shut DownIndia NewsUP
News Summary - Akhilesh Yadav says over 26,000 government schools closed in UP
Next Story