Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഖിലേഷിനെ...

അഖിലേഷിനെ വിമാനത്താവളത്തിൽ തടഞ്ഞ്​ യു.പി പൊലീസ്​

text_fields
bookmark_border
അഖിലേഷിനെ വിമാനത്താവളത്തിൽ തടഞ്ഞ്​ യു.പി പൊലീസ്​
cancel

ലഖ്​​നോ: ഉത്തർപ്രദേശ്​ മുൻമുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​ യാദവ്​ പ്രയാഗ്​രാജിലേക് കുള്ള പ്രത്യേക വിമാനത്തിൽ കയറുന്നത്​ ​െപാലീസ്​ തടഞ്ഞു. അലഹാബാദ്​ സർവകലാശാലയിൽ വിദ്യാർഥി യൂനിയ​​​​െൻറ പരിപാട ിയിൽ പ​െങ്കടുക്കാനായി പോകാൻ ലഖ്​​നോ വിമാനത്താവളത്തിലെത്തിയ അഖിലേഷിനെ പൊലീസ്​ ബലം പ്രയോഗിച്ച്​ തടഞ്ഞുവെ ക്കുകയായിരുന്നു. ഇതേതുടർന്ന് പ്രയാഗ് രാജിൽ സമാജ് വാദി പാർട്ടി നടത്തിയ പ്രതിഷേധം ലാത്തിച്ചാർജിൽ കലാശിച്ചു. സമാജ് വാദി പാർട്ടി എം.പി ധർമേന്ദ്ര യാദവിനും പ്രവർത്തകർക്കും പരിക്കേറ്റു.

ഉത്തരവുകളൊന്നും ഇല്ലാതെയാണ്​ പൊലീസ്​ ലഖ്​നോ ചൗധരി ചരൺ സിങ്​ വിമാനത്താവളത്തിന്​ മുന്നിൽ തന്നെ തടഞ്ഞത്​. അത്​ മറികടന്ന്​ അകത്തെത്തിയെങ്കിലും പൊലീസ്​ ഉദ്യോഗസ്ഥർ ബലം പ്രയോഗിക്കുകയായിരുന്നു. യാത്രവിവരങ്ങളും പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതർക്ക്​ നേരത്തെ കൈമാറിയിരുന്നുവെന്നും എന്നാൽ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ്​ യാദവ്​ പ്രതികരിച്ചു.


രാജ്യത്തെ യുവജനങ്ങൾ ​അനീതിക്കെതിരാണ്​. ഇത്​​ ബി.ജെ.പി സർക്കാറി​െന ഭയപ്പെടുത്തുന്നുണ്ട്​. അതാണ്​ ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും അഖിലേഷ്​ ട്വിറ്ററിൽ കുറിച്ചു. അലഹബാദ്​ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ സമാജ്​വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ സമാജ്​വാദി പാർട്ടി ചത്ര സഭയാണ്​ പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. രാവിലെ 6.30 മുതൽ ഉദ്യോഗസ്ഥർ ത​​​​െൻറ വീടിന്​ മുന്നിൽ നിരീക്ഷണത്തിനായി ഉണ്ടായിരുന്നുവെന്നും അഖിലേഷ്​ പറഞ്ഞു.

അതേസമയം, സർവകലാശാലയിലെ പരിപാടികൾക്ക്​ രാഷ്​ട്രീയ നേതാക്കൾ പ​െങ്കടുക്കരുതെന്ന്​ അറിയിച്ച്​ കഴിഞ്ഞ ദിവസം അലഹാബാദ്​ സർവകലാശാല അധികൃതർ അഖിലേഷി​​​​െൻറ ​പേഴ്​സണൽ സെക്രട്ടറിക്ക്​ കത്ത്​ നൽകിയിരുന്നു. അലഹബാദ്​ സർവകലാശാല കാമ്പസിൽ അഖിലേഷിന്​ അനുമതി നിഷേധിച്ചിരുന്നുവെന്നും ക്രമസമാധാനം പാലിക്കുന്നതിനായി തങ്ങളുടെ കർത്തവ്യമാണ്​ നിറവേറ്റിയതെന്നും ​െപാലീസ്​ ഒാഫീസർ നിതിൻ തിവാരി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadavplaneboardDetained
News Summary - Akhilesh Yadav Says "Detained" While Trying To Board Plane- India news
Next Story