Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്ര സർക്കാറിന് ആയുസ്സില്ലെന്ന് അഖിലേഷ് യാദവ്

text_fields
bookmark_border
കേന്ദ്ര സർക്കാറിന് ആയുസ്സില്ലെന്ന് അഖിലേഷ് യാദവ്
cancel

കൊൽക്കത്ത: വർഗീയ ശക്തികൾ താൽക്കാലികമായി ജയിച്ചെങ്കിലും അന്തിമമായി തോൽക്കുമെന്നും കേന്ദ്രസർക്കാർ അധികകാലം തുടരില്ലെന്നും സമാജ്‍വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് എം.പി. ഇപ്പോൾ അധികാരത്തിലെത്തിയവർ കുറച്ച് നാളത്തേക്കുള്ള അതിഥികളാണെന്നും തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച മെഗാ റാലിയിൽ അഖിലേഷ് പറഞ്ഞു.

കേന്ദ്രത്തിലെ വർഗീയ ശക്തികൾ ഗൂഢാലോചന നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞു. രാജ്യത്തെ വർഗീയമായി വിഭജിക്കാൻ ആഗ്രഹിക്കുന്ന ശക്തികൾ താൽക്കാലിക വിജയം അനുഭവിച്ചേക്കാം, പക്ഷേ, അവസാനം അവർ പരാജയപ്പെടും. അത്തരം വർഗീയ ശക്തികൾ എന്തുവിലകൊടുത്തും അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റാലിക്കെത്തിയ അഖിലേഷ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ചു. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akhilesh Yadav says central government has no life span
Next Story