Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`ഡൽഹിയിലെ ഒരു വിഭാഗം പദ്ധതി തയ്യാറാക്കും മുമ്പേ ലഖ്നോവിലെ മറ്റൊരു വിഭാഗം എല്ലാം കൈപ്പിടിയിലൊതുക്കി'; ബി.ജെ.പി നേതൃത്വങ്ങൾ തമ്മിൽ അധികാരതർക്കം -അഖിലേഷ് യാദവ്

text_fields
bookmark_border
`ഡൽഹിയിലെ ഒരു വിഭാഗം പദ്ധതി തയ്യാറാക്കും മുമ്പേ ലഖ്നോവിലെ മറ്റൊരു വിഭാഗം എല്ലാം കൈപ്പിടിയിലൊതുക്കി; ബി.ജെ.പി നേതൃത്വങ്ങൾ തമ്മിൽ അധികാരതർക്കം -അഖിലേഷ് യാദവ്
cancel

ന്യൂഡൽഹി: അയോധ‍്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ കേസ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വവും ഉത്തർപ്രദേശ് സർക്കാറും തമ്മിൽ തർക്കത്തിലാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തിങ്കളാഴ്ച ആരോപിച്ചു. കേന്ദ്ര ഏജൻസികൾക്ക് പകരം പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയമിച്ചതിന് പിന്നിലെ വിശ്വാസ്യതയെയും അദ്ദേഹം ചോദ്യം ചെയ്തു.

വാർത്താസമ്മേളനത്തിൽ സംസാരിക്കവേ, ക്ഷേത്ര സംഭാവനകൾ വഴി നേട്ടമുണ്ടാക്കിയവർ ജനരോഷം ഭയന്നാണ് പൊതുജനമധ്യത്തിൽ വരാൻ മടിക്കുന്നതെന്ന് തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ അദ്ദേഹം ആരോപിച്ചു. `സത്യം ഇതാണ് വഴിപാടുകളും സംഭാവനകളും പിടിച്ചുപറ്റി കഴിയുന്ന ഈ കള്ളന്മാരുടെ സംഘത്തിന് ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാൻ ശേഷിയില്ല. അവർക്ക് ജനരോഷത്തെ ഭയമാണ്; അതുകൊണ്ടാണ് അവർ വീടിനുള്ളിൽ ഒളിച്ചിരിക്കുന്നത്... ഇവിടെ ഒരു അധികാര തർക്കം നടക്കുന്നുണ്ട്... ഡൽഹിയിലെ വിഭാഗം ഒരു പദ്ധതി തയ്യാറാക്കുന്നതിന് മുമ്പേ ലക്നൗവിലെ ഒരു വിഭാഗം എല്ലാം അവരുടെ കൈപ്പിടിയിലൊതുക്കി' അഖിലേഷ് യാദവി കൂട്ടി ചേർത്തു. `എന്താണ് ഈ എസ്.ഐ.ടി? ... ഇ.ഡി, സി.ബി.ഐ അല്ലെങ്കിൽ ആദായനികുതി വകുപ്പാണ് അന്വേഷിക്കുന്നതെങ്കിൽ ആരാണ് അന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക? എസ്.ഐ.ടി അന്വേഷണത്തെ ആരാണ് നിയന്ത്രിക്കുന്നത്? ...ഇവിടെ അധികാര തർക്കമുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങൾക്കിടയിൽ രാമക്ഷേത്ര ട്രസ്റ്റ് യോഗം ചേർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - "Before one faction in Delhi could even prepare a plan, another faction in Lucknow took complete control," Akhilesh Yadav said against the BJP leadership.
Next Story