Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വോട്ടർമാരെ മയക്കാൻ 'അത്തറു'മായി സമാജ്​വാദി പാർട്ടി

text_fields
bookmark_border
akhilesh yadav, samajvadi party
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ വ്യത്യസ്ത ആശയവുമായി സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. 'സമാജ്​വാദി അത്തർ' എന്ന പേരിൽ പെർഫ്യൂം പുറത്തിറക്കിയിരിക്കുകയാണ് പാർട്ടി. ചുവപ്പ്, പച്ച നിറങ്ങളിലുള്ള കുപ്പിയിലാണ് അത്തർ. 22 പ്രകൃതിദത്ത സുഗന്ധദ്രവ്യങ്ങൾ ചേർത്ത് നിർമിച്ചെന്നാണ് അവകാശവാദം.

പാർട്ടിയുടെ സൈക്കിൾ ചിഹ്നത്തോടൊപ്പം, അഖിലേഷ് യാദവിന്‍റെ ചിത്രവും ആലേഖനം ചെയ്താണ് പെർഫ്യൂം വിപണിയിലിറക്കിയിരിക്കുന്നത്. കനൗജിൽനിന്നുള്ള പാർട്ടി നേതാവും എം.എൽ.സി അംഗവുമായ പുഷ്പരാജ് ജെയ്നാണ് അത്തർ പുറത്തിറക്കിയത്. സമൂഹികമാധ്യമങ്ങളിലെല്ലാം സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇത് ആദ്യമായെല്ല പാർട്ടി പെർഫ്യൂം വിപണിയിലിറക്കുന്നത്.

2016ൽ സംസ്ഥാന ഭരണത്തിൽ പാർട്ടി നാലുവർഷം തികച്ചതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി സമാജ്​വാദി സുഗന്ധി എന്ന പേരിൽ വിവിധ ശ്രേണികളിലുള്ള പെർഫ്യൂം പുറത്തിറക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akhilesh Yadav launches Samajwadi Party perfume ahead of UP Assembly polls
Next Story