Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഖിലേഷ് യാദവ് ബംഗാളിൽ;...

അഖിലേഷ് യാദവ് ബംഗാളിൽ; മമതയുമായി കൂടിക്കാഴ്ച നടത്തും

text_fields
bookmark_border
Akhilesh Yadav with SP leaders
cancel

​​കൊൽക്കത്ത: സമാജ്‍വാദി പാർട്ടിയുടെ ദ്വിദിന കോൺ​ക്ലേവിൽ പ​ങ്കെടുക്കാനായി അഖിലേഷ് യാദവ് പശ്ചിമ ബംഗാളിലെത്തി. പ്രതിപക്ഷ നേതാക്കൾക്കും എതിർക്കുന്നവർക്കുമെതിരായ ആയുധമാക്കി അന്വേഷണ ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

​''ഇ.ഡിയും സി.ബി.ഐയും ആദായ നികുതി വകുപ്പും ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞു. ബംഗാളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ കുറവാണ്. യു.പിയിൽ ഞങ്ങളുടെ എം.എൽ.എമാർ അടക്കമുള്ള പല നേതാക്കളെയും കള്ളക്കേസുകൾ കുടുക്കി ജയിലിലടച്ചിരിക്കുകയാണ്.തങ്ങൾക്ക് ഭീഷണിയാകുന്നവരെ നേരിടാൻ ബി.ജെ.പി ഇ.ഡിയെയും സി.ബി.ഐയെയും അയക്കുകയാണ്.-അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

കൊൽക്കത്തയിൽ ഈമാസം18 മുതലാണ് സമാജ് വാദി പാർട്ടിയുടെ ദ്വിദിന ദേശീയ എക്സിക്യൂട്ടീവ് കോൺക്ലേവ്. ഈ വർഷാവസാനം രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പും കോൺക്ലേവിൽ ചർച്ചയാകും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും അഖിലേഷ് ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeAkhilesh YadavWest Bengal
News Summary - Akhilesh Yadav in bengal to meet Mamata Banerjee this evening
Next Story