Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"80ലും പരാജയപ്പെടുത്തുക, ബി.ജെ.പിയെ തൂത്തെറിയുക"; ബി.ജെ.പിക്കെതിരായ ഫോർമുല വെളിപ്പെടുത്തി അഖിലേഷ് യാദവ്

text_fields
bookmark_border
80ലും പരാജയപ്പെടുത്തുക, ബി.ജെ.പിയെ തൂത്തെറിയുക; ബി.ജെ.പിക്കെതിരായ ഫോർമുല വെളിപ്പെടുത്തി അഖിലേഷ് യാദവ്
cancel

ലഖ്നോ: 2024ലെ ​ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ഫോർമുലയുമായി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എൻ.ഡി.ടി.വി ​കോൺക്ലേവിൽ. പിന്നാക്ക വിഭാഗങ്ങളും ദലിതുകളും ന്യൂനപക്ഷ വിഭാഗങ്ങളും ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് അഖിലേഷ് പറഞ്ഞു. ​''80ലും പരാജയപ്പെടുത്തുക, ബി.ജെ.പിയെ തൂത്തെറിയുക''-എന്നതാണ് യു.പിയിലെ മുദ്രാവാക്യമെന്ന് അഖിലേഷ് വ്യക്തമാക്കി.

വലിയ രാഷ്ട്രീയ പാർട്ടികൾ തങ്ങളെ പിന്തുണച്ചാൽ 80 ലോക്സഭ മണ്ഡലങ്ങളിലും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കും. സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകളിൽ മുമ്പ് കോൺഗ്രസുമായും മായാവതിയുടെ ബി.എസ്.പിയുമായും സഖ്യമുണ്ടാക്കിയിരുന്നു.

സഖ്യകക്ഷികളുമായി ഏറ്റവും വിശ്വസ്തതയോടെയാണ് സമാജ് വാദി പാർട്ടി പ്രവർത്തിക്കാറുള്ളത്. സഖ്യത്തിൽ ആരു തന്നെയായാലും സീറ്റിന്റെ കാര്യത്തിൽ ഞങ്ങൾ തർക്കിക്കാറില്ല-അഖിലേഷ് യാദവ് തുറന്നു പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akhilesh Yadav gives formula to defeat BJP in 2024 polls
Next Story