Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഖിലേഷ്​ യാദവ്​...

അഖിലേഷ്​ യാദവ്​ അസംഗഡിൽ ജനവിധി തേടും

text_fields
bookmark_border
അഖിലേഷ്​ യാദവ്​ അസംഗഡിൽ ജനവിധി തേടും
cancel

ന്യൂഡൽഹി: സമാജ്​വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ്​ യാദവ്​ അസംഗഡിൽ നിന്ന്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കും. ന ിലവിൽ മുലായം സിങ്​ യാദവാണ്​ അസംഗഡിലെ എം.പി. മുലായം സിങ്​ ഇത്തവണ മണിപൂരി മണ്ഡലത്തിൽ നിന്നാവും ജനവിധി തേടുക. മായാ വതി ലോക്​സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന്​ അറിയിച്ചതിന്​ പിന്നാലെയാണ്​ അഖിലേഷിൻെറ സ്ഥാനാർഥിത്വം പ്രഖ് യാപിച്ചത്​.

കിഴക്കൻ യു.പിയിലെ മണ്ഡലത്തിൽ നിന്ന്​ ഇതാദ്യമായാണ്​ അഖിലേഷ്​ യാദവ്​ മൽസരിക്കുന്നത്​. 2009ലെ ലോക ്​സഭ തെരഞ്ഞെടുപ്പിൽ കനൗജിൽ നിന്നായിരുന്നു അഖിലേഷ്​ മൽസരിച്ചത്​. പിന്നീട്​ അദ്ദേഹം മുഖ്യമന്ത്രിയായപ്പോൾ എം. പി സ്ഥാനം രാജിവെക്കുകയായിരുന്നു. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 63,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ മുലായം അസംഗഡിൽ മണ്ഡലത്തിൽ നിന്ന്​ വിജയിച്ചത്​. യാദവ, മുസ്​ലിം വോട്ടുകൾ കൂടുതലുള്ള മണ്ഡലം എസ്​.പിയുടെ പരമ്പരാഗത ശക്​തികേന്ദ്രങ്ങളിലൊന്നാണ്​.

യു.പിയിൽ എല്ലാശ്രദ്ധയും വി.െഎ.പി സീറ്റുകളിൽ
ലഖ്​നോ: 80 ലോക്​സഭ മണ്ഡലങ്ങൾ ഉണ്ടെങ്കിലും യു.പിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്​ ചില വി.​െഎ.പി മണ്ഡലങ്ങളിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി തന്നെയാണ്​ ഇതിൽ പ്രധാനം. കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയയും മത്സരിക്കുന്ന ​അമേത്തിയും റായ്​ബറേലിയും ഇപ്പോൾ തന്നെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്​. പ്രധാനമന്ത്രിമാരെ സംഭാവന ചെയ്​തേക്കാവുന്ന മണ്ഡലങ്ങൾ എന്നനിലയിലാണ്​ വാരാണസിയും അമേത്തിയും പരിഗണിക്കപ്പെടുന്നത്​.

ഗംഗാമാതാവ്​ വിളിച്ചിട്ടാണ്​ താനിവിടെ എത്തിയതെന്ന്​ 2014ൽ മത്സരിക്കാൻ വാരാണസി തിര​െഞ്ഞടുത്തപ്പോൾ മോദി അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്തിലെ വഡോദരയിലും ജയിച്ചെങ്കിലും വാരാണസിയാണ്​ മോദി നിലനിർത്തിയത്​. 1999 മുതൽ സോണിയ ഗാന്ധിയാണ്​ റായ്​ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്​. അമേത്തിയിൽ രാഹുൽ എത്തുന്നത്​ 2004ലും. കഴിഞ്ഞതവണ രാഹുലിനെ നേരിട്ട കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയാണ്​ ഇത്തവണയും എതിരാളി.

സമാജ്​വാദി പാർട്ടി നേതാവ്​ മുലായംസിങ്​ കഴിഞ്ഞതവണ ജയിച്ച അഅ്​സംഗഢിൽ ഇത്തവണ മകൻ അഖിലേഷാണ്​. ത​​െൻറ സ്​ഥിരം സീറ്റായ അഅ്​സംഗഢ്​​ ഒഴിഞ്ഞ മുലായം മെയ്​ൻപുരിയിലാണ്​ മത്സരിക്കുക. അഖിലേഷി​​െൻറ ഭാര്യ ഡിംപിൾ യാദവി​​െൻറ കന്നൗജ്​, എസ്​.പിയിലെ തന്നെ ധർമേന്ദ്ര യാദവി​​െൻറ ബദായൂൻ എന്നിവയും ശ്രദ്ധേയ മണ്ഡലങ്ങളാണ്​.
ബി.ജെ.പി ശക്തികേന്ദ്രമായ ലഖ്​നോവിലാണ്​ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ മത്സരിക്കുക.

ചലച്ചിത്ര താരം ഹേമമാലിനി ഒരിക്കൽക്കൂടി മഥുരയിലും എത്തുന്നു. കേന്ദ്രമന്ത്രി വി.കെ. സിങ്ങി​​െൻറ ഗാസിയബാദ്​ മണ്ഡലവും മാധ്യമശ്രദ്ധ ആകർഷിക്കുന്നതാണ്​. വരുൺ ഗാന്ധി സുൽത്താൻപുർ മണ്ഡലം ഉപേക്ഷിച്ച്​ പിലിഭിത്തിലേക്ക്​ മാറുമെന്നാണ്​ കരുതുന്നത്​. നിലവിൽ മാതാവും കേന്ദ്രമന്ത്രിയ​ുമായ മേനക ഗാന്ധിയാണ്​ പിലിഭിത്തിനെ പ്രതിനിധാനം ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spmulayam sing yadavmalayalam newsLok Sabha Electon 2019
News Summary - Akhilesh Yadav To Contest Fr Azamgarh Seat-India news
Next Story