Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightഅഖിലേഷ്​ യാദവ്​...

അഖിലേഷ്​ യാദവ്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ മാത്രം സജീവമാകു​ന്ന വ്യക്തിയാണെന്ന്​ പ്രിയങ്ക ഗാന്ധി

text_fields
bookmark_border

മൊറാദാബാദ്​: സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ തെരഞ്ഞെടുപ്പ്​ സമയത്ത്​ മാത്രം സജീവമാകുന്ന വ്യക്തിയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. 2020ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവും അതിക്രമവും നടക്കു​േമ്പാൾ അദ്ദേഹം എവിടെയായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു. ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി നടക്കുന്ന കോൺഗ്രസ്​ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ബി.ജെ.പിയുടെ ജാതി -മത രാഷ്​ട്രീയമാണ്​ സമാജ്​വാദി പാർട്ടിയും ബഹുജൻ സമാജ്​വാദി പാർട്ടിയും പിന്തുടരുന്നതെന്നും അവർ ആരോപിച്ചു. 'ഇത്തരം രാഷ്​ട്രീയത്തിലൂടെ വോട്ട്​ നേടാമെന്നും അവസരങ്ങൾ മുതലാക്കി ഭരണം പിടിക്കാമെന്നും അവർ കരുതുന്നു. സമൂഹത്തിൽ ചേരിതിരിവ്​ ഉണ്ടാക്കി ബി.ജെ.പി വീണ്ടും ജയിക്കുമെന്ന്​ ചിലർ പറയുന്നത്​ കേട്ടിട്ടുണ്ട്​. എന്തിന്​, പ്രധാന പ്രതിപക്ഷമായി പരിഗണിക്കപ്പെടുന്ന പാർട്ടികൾ വികസന അജണ്ട തീരുമാനിക്കുന്നില്ല എന്നതാണ്​ യാഥാർഥ്യം' -പ്രതിജ്ഞ റാലി അഭിസംബോധന ചെയ്​ത്​ പ്രിയങ്ക ഗാന്ധി പറഞ്ഞു.

സി.എ.എക്കെതിരായ പ്രതിഷേധത്തിനിടെ ബിജ്​നോറിൽ നിന്നുള്ള 19കാരൻ കൊല്ലപ്പെട്ടു. മറ്റൊരാൾ പൊലീസ്​ വെടിവെപ്പിലും. ഇതുമായി ബന്ധപ്പെട്ട്​ യാ​തൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.

അഖിലേഷ്​ ജി അവരുടെ വീടുകൾ സന്ദർശിച്ചോ എന്ന്​ ചോദിക്കാൻ ആഗ്രഹിക്കുന്നു. സോനഭദ്രയിൽ പതിമൂന്ന്​ ആദിവാസികൾ കൊല്ലപ്പെട്ടു. അഖിലേഷ്​ അവിടെപോയോ​? ഉന്നാവിലും ഹത്രാസിലും സ്​ത്രീകൾക്ക്​ നേരെ അതിക്രമം നടന്നു. അഖ​ിലേഷ്​ അവിടെ പോയോ? കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരിയിൽ അദ്ദേഹം പോയോ? തെരഞ്ഞെടുപ്പ്​ സമയത്തിലൂടെ കടന്നുപോകു​േമ്പാഴും അദ്ദേഹമോ പാർട്ടിയോ സജീവമാകു​ന്നുണ്ടോ? -പ്രിയങ്ക ഗാന്ധി ചോദിച്ചു. ആഗ്രഹ, അലഹബാദ്​, ഹത്രാസ്​ എന്നിവിടങ്ങളിൽ ദലിതർക്കെതിരെ അതിക്രമങ്ങൾ നടക്കു​േമ്പാൾ എസ്​.പി, ബി.എസ്​.പി നേതാക്കൾ മൗനം പാലിക്കുന്നതിനെതിരെയും അവർ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akhilesh YadavPriyanka GandhiUP Election 2022
News Summary - Akhilesh Yadav active during election time only Priyanka Gandhi
Next Story