അക്ബർ റോഡ് ഓഫിസ് കോൺഗ്രസിന് താൽക്കാലിക ആശ്വാസം കിട്ടിയേക്കും
text_fieldsന്യൂഡൽഹി: കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമായിരുന്ന 24, അക്ബർ റോഡ് ഓഫിസ് ഒഴിയാൻ സർക്കാർ നൽകിയ സമയപരിധി അവസാനിച്ചെങ്കിലും തൽക്കാലം ഒഴിയേണ്ടി വരില്ലെന്ന് സൂചനകൾ. ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സാണ് ഓഫിസ് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. മാർച്ച് 28നുമുമ്പ് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്. റെയ്സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫിസും ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ചർച്ചകളുടെ ഫലമായി പാർട്ടിക്ക് താൽക്കാലിക ആശ്വാസം ലഭിച്ചെന്നാണ് സൂചന. മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുതിർന്ന നേതാവ് അജയ് മാക്കനും സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് ചില വൃത്തങ്ങൾ അറിയിച്ചു. ഓഫിസ് ഒഴിയണമെന്ന നോട്ടീസിനെതിരെ പാർട്ടി നിയമനടപടിയും ആലോചിക്കുന്നുണ്ട്. പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സിന്റെ ചട്ടമനുസരിച്ച് ലുത്യൻസ് ബംഗ്ലാവ് സോണിൽ രാഷ്ട്രീയ പാർട്ടികൾക്ക് പല ഓഫിസ് കെട്ടിടങ്ങൾ കൈവശം വെക്കാൻ സാധിക്കില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ കോൺഗ്രസ് പുതിയ ഓഫിസ് മന്ദിരമായ ഇന്ദിരാ ഭവനിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

