പാഠപുസ്തകങ്ങളിലേത് നല്ല മാറ്റം: അക്ബറിനെയും ബാബറിനെയും നിലനിർത്തിയത് ക്രൂര പ്രവൃത്തികൾ പുതുതലമുറ അറിയാൻ
text_fieldsസുനിൽ ആംബേക്കർ
നാഗ്പൂർ: ചരിത്ര പാഠപുസ്തകങ്ങളിൽ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും മുഗൾ ചക്രവർത്തി അക്ബറിനെയോ മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെയോ ഇപ്പോൾ ‘മഹാൻ’ എന്ന് വിശേഷിപ്പിക്കുന്നില്ലെന്നും ആർ.എസ്.എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനിൽ ആംബേക്കർ. എൻ.സി.ഇ.ആർ.ടി ഈ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും പുതിയ തലമുറ അവരുടെ ക്രൂരപ്രവൃത്തികൾ അറിയേണ്ടതിനാൽ ഈ പാഠപുസ്തകങ്ങളിൽ നിന്ന് ആരെയും നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.ജി.ആർ നോളജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓറഞ്ച് സിറ്റി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ആംബേക്കർ. 11 ക്ലാസുകളിലെ പുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിയതിൽ സന്തോഷമുണ്ട്. 9, 10, 12 ക്ലാസുകളിലെ പുസ്തകങ്ങളിൽ അടുത്ത വർഷം മാറ്റമുണ്ടാകും. നളന്ദ സർവകലാശാലയിൽ വേദപുരാണം, രാമായണം, മഹാഭാരതം എന്നിവ മാത്രമല്ല പഠിപ്പിച്ചതെന്നും സാഹിത്യത്തിനുപുറമേ 76 നൈപുണ്യ കോഴ്സുകൾ പഠിപ്പിച്ചെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നത് രാമന്റെ സംസ്കാരവും അതുമായി രാജ്യത്തിനുളള ബന്ധവും ശ്രമങ്ങളായിരുന്നു. അത് മനോഹരമായി പൂർത്തിയാക്കി. ഇപ്പോൾ യുവാക്കൾ ധർമ്മത്തെക്കുറിച്ച് ആത്മാഭിമാനം പുലർത്തുന്നുണ്ടെന്നാണ് കരുതുന്നതെന്നും ആംബേക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

