Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുറ്റം ചെയ്തയാൾ ആരുടെ...

കുറ്റം ചെയ്തയാൾ ആരുടെ മകനെന്ന് നോക്കേണ്ടതില്ല: ബി.ജെ.പി എം.എൽ.എയെ തള്ളി മോദി

text_fields
bookmark_border
Akash-Vijayvargiya
cancel

ന്യൂഡൽഹി: മധ്യപ്രദേശിലെ ഇൻഡോറിൽ കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കാനെത്തിയ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥനെ ക്രിക്കറ്റ്​ ബാറ്റ് ഉപയോഗിച്ച്​ മർദിച്ച ബി.ജെ.പി എം.എൽ.എയെ തള്ളിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടി എം.എൽ.എ ആകാശ്​ വിജയ വർഗീയയുടെ നടപടിയെ അപലപിക്കുന്നതായി മോദി പറഞ്ഞു.

കുറ്റം ചെയ്തയാൾ ആരുെട മകനാണെന്ന് നോക്കേണ്ടതില്ല. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സ്വഭാവം അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റരീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും ബി.ജെ.പി പാർലമെന്‍ററി പാർട്ടി യോഗത്തിൽ മോദി വ്യക്തമാക്കി.

ൈക​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ ഇൻഡോ​ര്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫി​സ​റെ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച ബി.​ജെ.​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ് വ​ര്‍ഗി​യ​യു​ടെ മ​ക​നും എം.എൽ.എയുമായ ആ​കാ​ശ് വി​ജ​യ് വ​ര്‍ഗി​യ​യെ അറസ്റ്റ് ചെയ്തിരുന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഗ​ഞ്ചി കോ​മ്പൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. പട്ടാപ്പകൽ പൊതുജന മധ്യത്തിൽ നടന്ന മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ​പ്രചരിച്ചിരുന്നു​.

എം.എൽ.എയും ഉദ്യോഗസ്ഥനും തമ്മിൽ വക്കേറ്റമുണ്ടാവുകയും ഇതേതുടർന്ന്​ എം.എൽ.എ ബാറ്റുപയോഗിച്ച്​ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന്​ എം.എൽ.എയുടെ അനുയായികളും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്​തു. മാധ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും മുമ്പിൽ വെച്ചായിരുന്നു മർദനം​.

പൊലീസ്​ ഉദ്യോഗസ്ഥർ ഇടപെട്ടാണ് ഉദ്യോസ്ഥരെ​ അക്രമികളിൽ നിന്ന്​ രക്ഷപ്പെടുത്തിയത്​. റിമാൻഡിലായ ആ​കാ​ശിന് നാ​ലു​ ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​നൊ​ടു​വി​ലാണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsindia newsAkash Vijayvargiyacricket bat attack
News Summary - Akash Vijayvargiya's bat attack: PM Modi condemns -India News
Next Story