ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ച ബി.ജെ.പി എം.എൽ.എക്ക് ജാമ്യം
text_fieldsഇേന്ദാർ: മധ്യപ്രദേശില്‍ ൈകയേറ്റം ഒഴിപ്പിക്കാനെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബാ റ്റുകൊണ്ട് അടിച്ച ബി.ജെ.പി എം.എൽ.എക്ക് ജാമ്യം. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗിയയുടെ മകൻ ആകാശ് വിജയ് വര്ഗിയക്കാണ് ജാമ്യം അനുവദിച്ചത്.
ഇന്ദോര്‍ മുനിസിപ്പല്‍ കോര്പറേഷന് ഓഫിസർക്കാണ് എം.എല്‍.എയുടെ മര്‍ദനമേറ്റത്. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നഗരത്തിലെ ഗഞ്ചി കോമ്പൗണ്ടിലായിരുന്നു സംഭവം. നാലു ദിവസത്തെ ജയിൽവാസത്തിനൊടുവിലാണ് ജാമ്യം അനുവദിച്ചത്. ജയിൽവാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് നല്ല അനുഭവം എന്നായിരുന്നു ആകാശിെൻറ മറുപടി.
അതേസമയം, ആകാശിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആകാശത്തേക്ക് അഞ്ചു തവണ നിറയൊഴിച്ച് ആഹ്ലാദിക്കുന്ന ആരാധകെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
എം.എൽ.എ ഓഫിസിന് തൊട്ടുമുന്നിലാണ് സംഭവം. തുടർന്ന് പൊതുസ്ഥലത്ത് വെടിയുതിർത്തതിന് ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ ഇതുമായി ബന്ധമില്ലെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. പ്രചരിക്കുന്നത് പഴയ വിഡിയോ ആണെന്നാണ് പൊലീസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
