മുംബൈ: ആകാശ എയറിന്റെ സർവീസ് വൈകുമെന്ന് സൂചന. ജൂണിലോ ജൂലൈയിലോ മാത്രമേ എയർലൈൻസിന് ആദ്യ വിമാനം ലഭിക്കൂ എന്നതിനാൽ ആകാശ എയറിന്റെ സർവീസ് ലോഞ്ച് ഇനിയും വൈകാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഡി.ജി.സി.എ ഉദ്യോഗസ്ഥൻ പറഞ്ഞു. രാകേഷ് ജുൻജുൻവാലയുടെ പിന്തുണയോടെ ആദ്യം ജൂണിൽ പ്രവർത്തനം ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ജൂലൈയിലേക്ക് മാറ്റുകയായിരുന്നു.
എസ്.എൻ.വി ഏവിയേഷനായി രജിസ്റ്റർ ചെയ്ത മുംബൈ ആസ്ഥാനമായുള്ള എയർലൈനിന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചത്. 2022 ജൂൺ പകുതിയോടെ ആദ്യത്തെ വിമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജൂലൈയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും ആകാശ എയർ അറിയിച്ചിരുന്നു.
2023 മാർച്ച് അവസാനത്തോടെ 18 വിമാനങ്ങൾ പറത്താൻ പദ്ധതിയിടുന്നുണ്ടെന്നും ആകാശ അറിയിച്ചു.