Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്കായി ഒരുമിക്കാൻ...

കർഷകർക്കായി ഒരുമിക്കാൻ പ്രതിപക്ഷ കക്ഷികളോട്​ അകാലി ദൾ; പ്രതികരിച്ച്​ തൃണമൂലും ശിവസേനയും

text_fields
bookmark_border
കർഷകർക്കായി ഒരുമിക്കാൻ പ്രതിപക്ഷ കക്ഷികളോട്​ അകാലി ദൾ; പ്രതികരിച്ച്​ തൃണമൂലും ശിവസേനയും
cancel
camera_alt

സുഖ്​ബീർ സിങ്​ ബാദൽ

ചണ്ഡിഗഢ്​​: കാർഷിക ബില്ലിൽ ഉടക്കി​ എൻ.ഡി.എ വിട്ടതിന്​ പിന്നാലെ രാജ്യത്തെ കർഷകരെ രക്ഷിക്കുന്നതിനായി ഒരുമിച്ച്​ പോരാടാൻ പ്രതിപക്ഷകക്ഷികളോട്​ ആവശ്യപ്പെട്ട്​ ശിരോമണി അകാലിദൾ.

കാർഷികോൽപന്നങ്ങൾക്ക്​ മിനിമം താങ്ങുവില ഉറപ്പാക്ക​ുന്നതിന്​ നിയമ പരിരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യം നിരസിച്ച കേന്ദ്രത്തി​െൻറ നിലപാടിൽ പ്രതിഷേധിച്ചാണ്​ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി വിടുന്നതായി അകാലി ദൾ ശനിയാഴ്​ച പ്രഖ്യാപിച്ചത്​. ജമ്മു കശ്​മീരിൽ പഞ്ചാബി ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ നിന്ന്​ ഒഴിവാക്കുകയും ചെയ്​ത നടപടി പാർട്ടിയെ ചൊടിപ്പിച്ചിരുന്നു.

പഞ്ചാബിൽ കോൺഗ്രസിൽ നിന്നും ആം ആദ്​മി പാർട്ടിയിൽ നിന്നും കനത്ത വെല്ലുവിളികൾ നേരിടുന്ന അകാലിദൾ വിഷയത്തിൽ എല്ലാരാഷ്​ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പിന്തുണ തേടി.

ബില്ലുകളിൽ പ്രതിഷേധിച്ച് അകാലി ദളി‍െൻറ മന്ത്രി ഹർസിമ്രത് കൗർ ബാദൽ നേരത്തെ കേന്ദ്ര മന്ത്രിസഭയിൽനിന്ന്​ രാജിവെച്ചിരുന്നു. രാജ്യമൊട്ടാകെ കർഷക പ്രക്ഷോഭം രൂക്ഷമാവുകയും അകാലിദൾ തട്ടകമായ പഞ്ചാബിലും അയൽസംസ്ഥാനമായ ഹരിയാനയിലും കർഷക ലക്ഷങ്ങൾ തെരുവിലിറങ്ങുകയും ചെയ്​ത സാഹചര്യത്തിലാണ്​ പാർട്ടി മുന്നണി വിടാനുള്ള തീരുമാനമെടുത്തത്.

ബാദലി​െൻറ ആവശ്യത്തോട്​ ശിവസേനയും തൃണമൂൽ കോൺഗ്രസും അനുകൂലമായി പ്രതികരിച്ചു. 'കർഷകർക്ക്​ വേണ്ടി നിൽക്കാനുള ബാദലി​െൻറയും അകാലി ദളി​െൻറയും തീരുമാനത്തെ ഞങ്ങൾ പിന്തുണക്കുന്നു. കർഷകർക്കായി പോരാടുകയെന്നത്​ തൃണമൂലി​െൻറ ഡി.എൻ.എയിൽ ഉള്ളതാണ്​. കർഷകരുടെ അവകാശങ്ങൾക്കായി 2006ൽ സ്വന്തം ജീവൻ പോലും പണയം വെച്ച്​ 26 ദിവസം ഉപവാസമിരുന്നിട്ടുണ്ട്​ മമത ബാനർജി. സംസ്​ഥാനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാൽ തന്നെ കാർഷിക ബില്ലിനെ ഞങ്ങൾ എതിർക്കുന്നു.' -തൃണമൂൽ എം.പി ഡെറിക്​ ഒബ്രീൻ ട്വീറ്റ്​ ചെയ്​തു.

'കർഷകരുടെ താൽപര്യം മുൻനിർത്തി എൻ.ഡി.എയുമായുള്ള ബന്ധം വി​ച്ഛേദിക്കാൻ തീരുമാനിച്ച അകാലി ദളി​െൻറ തീരുമാനത്തെ ശിവസേന അഭിനന്ദിക്കുന്നു.'- ശിവസേന നേതാവ്​ സഞ്​ജയ്​ റാവത്ത്​ പറഞ്ഞു.

'കർഷകരുടെ സാമ്പത്തിക സ്ഥിതി മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുന്നതാണ്​. കർഷകരുടെ ഉൽ‌പ്പന്നങ്ങളുടെ ഗതിയെക്കുറിച്ചുള്ള അനിശ്ചിതത്വം വർധിപ്പിക്കുന്ന പുതിയ കാർഷിക ബില്ലുകൾ രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയ്ക്കും സാമൂഹിക സ്ഥിരതയ്ക്കും വിനാശകരമായ പ്രത്യാഘാതമുണ്ടാക്കാം. രാജ്യത്തി​െൻറ വിശാലമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ്​ ഞങ്ങളുടെ പോരാട്ടം' പഞ്ചാബിൽ പാർട്ടി പ്രവർത്തകരെയും കർഷകരെയും അഭിസംബോധന ചെയ്​ത്​ സംസാരിക്കവേ പാർട്ടി അധ്യക്ഷൻ സുഖ്​ബീർ സിങ്​ ബാദൽ പറഞ്ഞു.

ശിവസേനക്കും തെലുഗുദേശം പാർട്ടിക്കും ശേഷം എൻ.ഡി.എ വിട്ട മൂന്നാമത്തെ വലിയ പാർട്ടിയാണ്​ അകാലി ദൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAAkali Dalfarm bill
Next Story