വീട്ടിൽ എ.കെ 56 തോക്ക്; യുവതി അറസ്റ്റിൽ
text_fieldsമുംബൈ: ജയിലിൽ കഴിയുന്ന ദാവൂദ് ഇബ്രാഹീം സംഘാംഗത്തിെൻറ വീട്ടിൽനിന്ന് എ.കെ 56 തോക്കടക്കം ആയുധങ്ങളും വെടിക്കോപ്പും കണ്ടെത്തി. നഇൗ ം ഖാെൻറ ഗോരെഗാവിലുള്ള വീട്ടിൽ റെയ്ഡിനിടെയാണ് പൊലീസിെൻറ ആൻറി എക്സ്റ്റോർഷൻ സെൽ ആയുധങ്ങൾ കണ്ടെത്തിയത്.
തുടർന്ന് നഇൗമിെൻറ ഭാര്യ യാസ്മിൻ ഖാനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
എ.കെ 56 തോക്കിന് പുറമെ ഒമ്പത് എം.എം തോക്കും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. യാസ്മിനെ തിങ്കളാഴ്ച വരെ കോടതി പൊലിസ് കസ്റ്റഡിയിൽ വിട്ടു.
ദാവൂദിെൻറ ‘ഡി കമ്പനി’ വിട്ട ഇഖ്ബാൽ അത്തർവാലയെ വധിക്കാൻ ആസൂത്രണം ചെയ്യുന്നതിനിടെ 2016 ൽ മകോക നിയമ പ്രകാരം അറസ്റ്റിലായ ശേഷം നഇൗ ം ഖാൻ താണെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
