Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഹിന്ദുക്കളോടൊപ്പം...

അഹിന്ദുക്കളോടൊപ്പം നടക്കരുതെന്ന്​ പെൺകുട്ടികൾക്ക്​​ ബജ്​രംഗദൾ ഭീഷണി

text_fields
bookmark_border
അഹിന്ദുക്കളോടൊപ്പം നടക്കരുതെന്ന്​ പെൺകുട്ടികൾക്ക്​​ ബജ്​രംഗദൾ ഭീഷണി
cancel

ബംഗളൂരു: മുസ്​ലിംകളെ ഇഷ്​ടമാണെന്ന്​ സന്ദേശമയച്ച പെൺകുട്ടി ബി.ജെ.പി നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന്​ ആത്​മഹത്യ​ ചെയ്​ത സംഭവത്തിന്​ പിന്നാലെ ഭീഷണിയുമായി ബജ്​രംഗദൾ​. ഹിന്ദുക്കളല്ലാത്ത ആളുകളൊടൊപ്പം നടക്കരുതെന്ന്​ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്ന സംഘടനയുടെ സന്ദേശങ്ങളാണ്​ പുറത്ത്​ വന്നത്​​. ബജ്​രംഗദൾ മുഡിഗരെ യൂണിറ്റാണ്​ സന്ദേശങ്ങൾക്ക്​ പിന്നിൽ.

അഹിന്ദുക്കളായ ആൺകുട്ടികളൊടൊപ്പം നടന്നാൽ അതിന്​ വലിയ വിലകൊടുക്കേണ്ടി വരും. ഹിന്ദുത്വം സംരക്ഷിക്കുക ബജ്​രംഗദളി​​​​​​​െൻറ ചുമതലയാണെന്നും മെസേജിൽ പറയുന്നു.​

അതേ സമയം,  വാട്​സ്​ ആപ്​ മെസേജിനെ കുറിച്ച്​ അന്വേഷിക്കുമെന്ന്​ പൊലീസ്​ വ്യക്​തമാക്കി. ഇത്​ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്ന്​ അവർ അറിയിച്ചു. മതത്തി​​​​​​െൻറ പേരിലുള്ള സദാചാര പൊലീസിങ്​ അനുവദിക്കില്ലെന്നും ​അധികൃതർ​ വ്യക്​തമാക്കി. 

കഴിഞ്ഞ ദിവസമാണ്​ മുസ്​ലിങ്ങളെ ഇഷ്​ടമാണെന്ന സന്ദേശമയച്ചതിന്​ ബി​.ജെ.പി യുവ നേതാക്കളിൽ നിന്നും മാനസിക പീഡനം നേരിട്ട 20 വയസ്സുകാരി ആത്മഹത്യ ചെയ്​തത്​. ഇതിന്​ പിന്നാലെയാണ്​ വീണ്ടും പ്രകോപനവുമായി ബജ്​രംഗദൾ രംഗത്തെത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalmalayalam newsBengaluru SuicideWhats app message
News Summary - ajrang Dal Warns Against Roaming with Non-Hindus, Days After Girl's Suicide Over 'I Love Muslims' Post-India news
Next Story