Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്മീറിൽ ഇമാമിനെ മസ്ജിദിനുള്ളിൽ കയറി അടിച്ചുകൊന്നു

text_fields
bookmark_border
Ajmer Imam
cancel

ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ ഇമാമിനെ പള്ളിയിൽ കയറി അടിച്ചുകൊന്നു. മുഖംമൂടി ധരിച്ച അജ്ഞാത സംഘമാണ് സംഭവത്തിന് പിന്നിൽ. ഉത്തർപ്രദേശ് രാംപൂർ സ്വദേശി മൗലാന മാഹിർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. അക്രമണം നടക്കുന്ന സമയത്ത് മസ്ജിദിനുള്ളിൽ മൂന്ന് കുട്ടികളുമുണ്ടായിരുന്നുവെന്നും ഇവരോട് ശബ്ദിക്കരുതെന്ന് സംഘം ഭീഷണിപ്പെടുത്തിയതായുമാണ് റിപ്പോർട്ട്. കുട്ടികൾ കരഞ്ഞ് പുറത്തേക്കോടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മൂന്ന് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. മസ്ജിദിന് പിറകിൽ നിന്നും കൊലപാതകത്തിന് ഉപയോ​ഗിച്ചതെന്ന് സംശയിക്കുന്ന കമ്പികൾ കണ്ടെത്തിയിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ajmer Imam beaten to death by miscreants
Next Story