സ്പീക്കറുടെ വിധിക്കെതിരെ അജിത് പക്ഷം കോടതിയിൽ
text_fieldsമുംബൈ: ശരദ് പവാർ പക്ഷ എൻ.സി.പി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഹരജി തള്ളിയ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറുടെ വിധിക്കെതിരെ അജിത് പവാർ പക്ഷം ബോംബെ ഹൈകോടതിയിൽ. യഥാർഥ എൻ.സി.പി അജിത് പക്ഷത്തിന്റേതെന്ന് വിധിച്ച സ്പീക്കർ, വിപ്പ് ലംഘിച്ച എതിർപക്ഷ എം.എൽ.എമാരെ അയോഗ്യരാക്കാതിരുന്നത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം. അജിത് പക്ഷ ചീഫ് വിപ്പ് അനിൽ പാട്ടീലാണ് കോടതിയെ സമീപിച്ചത്.
വാദം കേൾക്കൽ മാർച്ച് 14ലേക്ക് മാറ്റിയ കോടതി സ്പീക്കർക്കും പവാർ പക്ഷത്തെ 10 എം.എൽ.എമാർക്കും നോട്ടീസ് നൽകി. എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപക്ഷവും നൽകിയ ഹരജികൾ കഴിഞ്ഞ 15 നാണ് സ്പീക്കർ തള്ളിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

