Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത് പവാറിനെ...

അജിത് പവാറിനെ ആശ്ലേഷിച്ച് സുപ്രിയ സുലെ-VIDEO

text_fields
bookmark_border
ajith-pawar
cancel

മുംബൈ: ബി.ജെ.പിയോടൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയാകുകയും മണിക്കൂറുകൾക്കകം ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോൾ രാജിവെ ച്ച് തിരിച്ചെത്തുകയും ചെയ്ത സഹോദരൻ അജിത് പവാറിനെ ആശ്ലേഷിച്ച് സ്വീകരിച്ച് സുപ്രിയ സുലെ. മഹാരാഷ്​ട്രയിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ അജിത്​ പവാറിനെ ശരദ്​ പവാറിന്‍റെ മകൾ സുപ്രിയ സുലെ നിറഞ്ഞ ചിരിയോടെ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്.

സുപ്രിയ ക്ഷണിച്ചതിനെ തുടർന്നാണ് അജിത് ചടങ്ങിനെത്തിയത്. എല്ലായിപ്പോഴും എൻ.സി.പിയുടെ ഭാഗമാണ്​ താനെന്ന് അജിത്​ പവാർ പറഞ്ഞു. തന്‍റെ ഭാവി ഇനി പാർട്ടിയാകും തീരുമാനിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചു.

അജിത്​ പവാർ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്‍റെ പദവി പാർട്ടി തീരുമാനിക്കുമെന്നും​ എൻ.സി.പി എം.പി സുനിൽ തത്​ക്കറെയും പ്രതികരിച്ചു.

അജിതിന്‍റെയും ഏതാനും എൻ.സി.പി എം.എൽ.എമാരുടെയും പിന്തുണയോടെ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായി ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്​തിരുന്നു. ‘പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു, ഇത്രയും വഞ്ചിക്കപ്പെട്ട മറ്റൊരു അവസരവും ഉണ്ടായിട്ടില്ല’ എന്നായിരുന്നു അജിത് പവാറിന്‍റെ നീക്കത്തെക്കുറിച്ച് സുപ്രിയ പ്രതികരിച്ചത്. അജിത്​ പവാറിനൊപ്പം പോയ എം.എൽ.എമാരെ ശരദ്​ പവാർ തിരിച്ചെത്തിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട് അദ്ദേഹവും പിന്നാലെ ഫഡ്​നാവിസും രാജിവെക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpmalayalam newsindia newsBJPMaharashtra politics
News Summary - Ajith pawar on maharashtra Government formation-India news
Next Story