ബി.ജെ.പിയുടെ പരാജയം ഉറപ്പാക്കണം –അജിത് സിങ്
text_fieldsലഖ്നോ: വരാൻ പോകുന്നത് നിർണായക തെരഞ്ഞെടുപ്പാണ്. കേന്ദ്ര ഭരണകക്ഷിയുടെ പരാജയം ന മ്മൾ ഉറപ്പു വരുത്തണം. അവർ ഇനിയും അധികാരത്തിൽ വന്നാൽ ഭരണഘടനയോ രാജ്യമോ ഇവിടത്ത െ ജനാധിപത്യമോ ഇൗ രീതിയിൽ തുടരില്ല-പറയുന്നത് രാഷ്ട്രീയ ലോക്ദൾ നേതാവ് ചൗധരി അജിത് സിങ്. മുസഫർ നഗറിൽ ഡൽഹി േദശീയപാതയിലെ തെരഞ്ഞെടുപ്പ് ക്യാമ്പ് ഒാഫിസായ ഹോ ട്ടലിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മോദി അധികാരത്തിൽ നിന്ന് പുറത്താകണം എന്ന് ആവർത്തിച്ച അദ്ദേഹം അതിെൻറ കാരണങ്ങളും വ്യക്തമാക്കി. കഴിഞ ്ഞ അഞ്ചു വർഷത്തിനിടെ പൊതുസ്ഥാപനങ്ങളായ പാർലമെൻറ്, സുപ്രീംകോടതി, റിസർവ് ബാങ്ക്, സി.ബി.െഎ, പൊതുമേഖല സ്ഥാപനങ്ങൾ, റെയിൽവേ, ബി.എസ്.എൻ.എൽ എന്നിവയുടെയെല്ലാം വിലയിടിച്ചു.
സാധാരണ കർഷകർ, ജനങ്ങൾ, കൂലിപ്പണിക്കാർ തുടങ്ങിയവരുടെയെല്ലാം ജീവിതം കടുത്ത ദുരിതത്തിലായി. മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കേണ്ട തുകയെടുത്ത് കർഷകർക്ക് അവരുടെ കൃഷിസ്ഥലത്തിന് വേലി കെേട്ടണ്ട സാഹചര്യം വന്നു. അലഞ്ഞുതിരിയുന്ന കാലികൾ വിളകൾക്ക് വലിയ ഭീഷണിയായി.
കാർഷികോൽപന്നങ്ങൾക്ക് മിനിമം തുക അനുവദിച്ചില്ലെന്ന് മാത്രമല്ല, കരിമ്പ് കർഷകർക്ക് നാളുകളായി നൽകാനുള്ള കുടിശ്ശികയിലും വീഴ്ച വരുത്തി. വൻകിട മുതലാളിമാരായ അദാനിക്കും അംബാനിക്കും പരവതാനി വിരിക്കുേമ്പാൾ കർഷകരെ ലാത്തികൊണ്ട് അടിച്ചമർത്തുന്നു.
ആര്, എവിടെ മത്സരിക്കുന്നു എന്നതിലല്ല കാര്യം. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും പരാജയമാണ് സംഭവിക്കേണ്ടത്. ഇൗ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ ഇനിയിവിടെ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ബി.ജെ.പി എം.പിതന്നെ പറയുന്നു. െഎക്യം, സാഹോദര്യം, ജനാധിപത്യം, ദേശീയത എന്നിവയൊക്കെ മോദി ആവർത്തിച്ച് പ്രസംഗിക്കുമെങ്കിലും അദ്ദേഹത്തിെൻറ വാക്കും പ്രവൃത്തിയും ഒന്നല്ല.
2013ലെ മുസഫർനഗർ കലാപത്തിെൻറ പ്രത്യാഘാതം ഇൗ തെരഞ്ഞെടുപ്പിലും ഉണ്ടാകുമോയെന്ന ചോദ്യത്തിന്, മുസ്ലിംകളും ജാട്ടുകളും ഏറെ മാറിയെന്നും ഇത്തവണ അവർ ഒരുമിച്ച് തനിക്കുവേണ്ടി വോട്ട് അഭ്യർഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കുറ്റവാളികളെന്നും പ്രശ്നമുണ്ടാക്കുന്നവരെന്നും അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു. മോദിയെ തോൽപിക്കാൻ ജാട്ടുകളും മുസ്ലിംകളും കൈകോർക്കണം.
അഞ്ചുവർഷം മുമ്പ് കണ്ടാൽ കൊലവിളിച്ചിരുന്ന അവർ ഇപ്പോൾ സൗഹാർദത്തിെൻറ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. മുസഫർനഗറിലാണ് ഇത്തവണ അജിത് സിങ് മത്സരിക്കുന്നത്. മകൻ ജയന്ത് ചൗധരി ബാഗ്പതിലും. യു.പി മഹാസഖ്യത്തിെൻറ ഭാഗമായ ആർ.എൽ.ഡിക്ക് മൂന്ന് സീറ്റാണ് ലഭിച്ചിരിക്കുന്നത്. മൂന്നാമത്തെ സീറ്റായ മഥുരയിൽ കുൻവർ നരേന്ദ്ര സിങ്ങാണ് മത്സരിക്കുന്നത്. എസ്.പി യു.പിയിലെ 37 സീറ്റിൽ രംഗത്തിറങ്ങുേമ്പാൾ ബി.എസ്.പി 38 സീറ്റിലും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
