Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്സഭ തെര​ഞ്ഞെടുപ്പിൽ സുപ്രിയക്ക് എതിരാളി അജിത് പവാറിന്റെ ഭാര്യ?

text_fields
bookmark_border
ലോക്സഭ തെര​ഞ്ഞെടുപ്പിൽ സുപ്രിയക്ക് എതിരാളി അജിത് പവാറിന്റെ ഭാര്യ?
cancel

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ബരാമതി മണ്ഡലത്തിൽ എൻ.സി.പിയിലെ സുപ്രിയ സുലെയുടെ എതിരാളി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ആയിരിക്കുമെന്ന് റിപ്പോർട്ട്. സുനേത്രയുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും അജിത് കുമാറിന്റെ പ്രസംഗത്തിൽ നിന്നാണ് സൂചന ലഭിച്ചത്.

2009ലും 2019ലും നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബരാമതിയിൽ നിന്നാണ് ശരത് പവാറിന്റെ മകളായ സുപ്രിയ തെരഞ്ഞെടുക്കപ്പെട്ടത്. അതിനുമുമ്പ് ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് 2006ൽ രാജ്യസഭയിലെത്തിയതും. മുൻകാലങ്ങളിൽ ശരദ്പവാർ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോക്സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. 1991ൽ അജിത് പവാറും ഈ മണ്ഡലത്തിൽ മത്സരിച്ചിരുന്നു.

സുനേ​ത്രയുടെ സഹോദരൻ പദംസിൻഹ് പാട്ടീൽ മുൻ മന്ത്രിയാണ്. സുനേത്ര-അജിത് ദമ്പതികൾക്ക് രണ്ടു മക്കളാണ്; ജയ്, പാർഥ പവാർ. കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുന്നത് ജയ് ആണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മാവലിൽ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajit Pawar's wife vs Supriya Sule contest from Baramati in Lok Sabha poll? Who is Sunetra Pawar?
Next Story