അജിത് പവാറിന്റെ പുതിയ ഓഫിസ് താഴിട്ട് പൂട്ടി; കയറാനാകാതെ എൻ.സി.പി വിമതർ പുറത്തിരുന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിക്കുള്ളിൽ പോര് മുറുകുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമായ എൻ.സി.പിയിലെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവുമാണ് അധികാര വടംവലി തുടരുന്നത്. സെക്രട്ടേറിയറ്റിനു സമീപമുള്ള രാഷ്ട്രവാദി ഭവൻ ആണ് അജിത് പവാറിന്റെ പുതിയ ഓഫിസ്.
എന്നാൽ രാവിലെ തന്നെ ഓഫിസിലെത്തിയ വിമത നേതാക്കൾ അത് പൂട്ടിയിട്ടതിനാൽ വലഞ്ഞു. ഓഫിസിന്റെ താക്കോലും കാണാൻ കഴിഞ്ഞില്ല.
തുടർന്ന് വിമതർ ഓഫിസിനു പുറത്ത് കസേരയിട്ടിരുന്നു. ചില നേതാക്കൾ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും വാതിലുകൾ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ അംബാദാസ് ഡൻവെ താമസിച്ചിരുന്ന ബംഗ്ലാവാണു അജിത് പാർട്ടി ഓഫിസാക്കി മാറ്റിയത്. പകരം ഡൻവെയ്ക്കു പുതിയ ബംഗ്ലാവും നൽകി. ഡൻവെയുടെ പി.എ ആണ് ഓഫിസ് പൂട്ടിയതെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

