Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇ.​​ഡി കേസിനു പിന്നാലെ...

ഇ.​​ഡി കേസിനു പിന്നാലെ എം.എൽ.എ സ്ഥാനം രാജിവെച്ച് അജിത് പവാർ

text_fields
bookmark_border
ഇ.​​ഡി കേസിനു പിന്നാലെ എം.എൽ.എ സ്ഥാനം രാജിവെച്ച് അജിത് പവാർ
cancel

മുംബൈ: 25,000 കോ​​ടി​​യു​​ടെ മ​​ഹാ​​രാ​​ഷ്​​​ട്ര സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് അ​​ഴി​​മ​​തി​​യു​​മാ​​യ ി ബ​​ന്ധ​​പ്പെ​​ട്ട് എ​​ന്‍ഫോ​​ഴ്സ്മ​​​െൻറ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ് കേ​​സെ​​ടു​​ത്ത​​തിനു പിന്നാലെ എൻ.സ ി.പി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അ​​ജി​​ത് പ​​വാ​​ര്‍ എം.എൽ.എ സ്ഥാനം രാജിവെച്ചു. രാജിയുടെ കാരണം ഒൗദ്യോഗികമായി അറിയിച്ചിട്ടില്ല.

സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് മാ​​സം ബാ​​ക്കി​​നി​​ൽ​​ക്കെ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​​യാ​​ണ് എ​​ൻ.​​സി.​​പി ദേശീയ അ​​ധ്യ​​ക്ഷ​​ന്‍ ശ​​ര​​ദ് പ​​വാ​​ർ, സ​​ഹോ​​ദ​​രപുത്രൻ അ​​ജി​​ത് പ​​വാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ക്കം 71 ഓ​​ളം പേ​​ര്‍ക്കെ​​തി​​രെ എ​​ന്‍ഫോ​​ഴ്സ്മ​​​െൻറ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ് കേ​​സെ​​ടു​​ത്ത​​ത്.

മഹാരാഷ്ട്രയിലെ ബാരാമതിയിൽനിന്നുള്ള എം.എൽ.എയാണ് അജിത് പവാർ. അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചതായി മഹാരാഷ്ട്ര നിയമസഭ സ്പീക്കർ ഹരിഭാവു ബഗ്ഡേ പറഞ്ഞു.

അതേസമയം, എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ഓഫീസിൽ ഇന്ന്​ ഹാജരാവില്ലെന്ന്​ ശരത്​ പവാർ അറിയിച്ചു. ക്രമസമാധന പ്രശ്​നം മുൻ നിർത്തി ഇ.ഡി ഓഫീസിലേക്ക്​ പോകുന്നത്​ ഒഴിവാക്കണമെന്ന്​ മുംബൈ സിറ്റി പൊലീസ്​ കമീഷണർ പവാറിനോട്​ അഭ്യർഥിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇ.ഡി മുമ്പാകെ ഹാജരാവുന്നതിൽ നിന്ന്​ പവാർ പിൻമാറിയത്​.

ശരത്​ പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജനം വിശ്വസിക്കില്ലെന്ന്​ ശിവസേന എം.പി സഞ്​ജയ്​ റൗട്ട്​ പ്രതികരിച്ചു. രാഷ്​ട്രീയപ്രേരിതമായാണ്​ പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്നായിരുന്നു കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarmalayalam newsindia newsAjit Pawar
News Summary - ajit-pawar-quits-as-maharashtra-mla-india news
Next Story