Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജിത് പവാറിന്‍റെ വിശ്വസ്തൻ ശരദ് പവാറിനൊപ്പം ചേർന്നു

text_fields
bookmark_border
Bajarang Sonawane
cancel

പുനെ: മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗം നേതാവായ ബജറങ് സോനവാനെ ശരദ് പവാർ വിഭാഗത്തോടൊപ്പം ചേർന്നു. പുനെയിൽ അധ്യക്ഷൻ ശരദ് പവാർ, സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

കഴിഞ്ഞ വർഷം എൻ.സി.പിയിലെ പിളർപ്പിന് ശേഷം സോനവാനെ അജിത് പവാറിന്‍റെയും ധനഞ്ജയ് മുണ്ടെയുടെയും വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. മഹാരാഷ്ട്ര ബീഡ് ജില്ലയിൽ നിന്നുള്ള നേതാവ് സോനവാനെ. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രീതം മുണ്ടെക്കെതിരെ ബീഡ് സീറ്റിൽ സോനവാനെ സ്ഥാനാർഥിയായിരുന്നു.

പാർട്ടി പ്രവേശനം പദവിക്ക് വേണ്ടിയല്ലെന്നും ശരദ് പവാർ നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്നും സോനവാനെ വ്യക്തമാക്കി. ബീഡിലെ പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ നൽകും. താൻ എന്നും എൻ.സി.പിക്കൊപ്പമായിരുന്നു. അജിത് പവാർ വിഭാഗത്തിൽ നിലകൊണ്ടതിൽ പ്രവർത്തകർ നിരാശരായിരുന്നു. അതിനാലാണ് പ്രവർത്തകർക്കൊപ്പം ശരദ് പവാറിന്‍റെ പാർട്ടിയിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബീഡ് സീറ്റിലെ സ്ഥാനാർഥിയെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ശരദ് പവാർ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ajit Pawar loyalist Bajarang Sonawane joins Sharad Pawar's party
Next Story