ഛത്തിസ്ഗഢിൽ ബി.ജെ.പിയുടെ മാനംകാത്തത് അജിത് ജോഗി–മായാവതി സഖ്യം
text_fieldsറായ്പുർ: ഛത്തിസ്ഗഢിൽ 90 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കഷ്ടിച് ച് കരകയറിയ 15 ബി.ജെ.പി എം.എൽ.എമാരിൽ 12 പേരും വിജയംകണ്ടത് അജിത് ജോഗിയുടെ പാർട്ടിയാ യ ജെ.സി.സിയുടെ സഹായത്താൽ. നേരിയ ഭൂരിപക്ഷത്തിലാണ് ഇത്രയും മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചത്.
മൂന്നാം മുന്നണിയെന്ന പേരിൽ ജെ.സി.സി-ബി.എസ്.പി-സി.പി.െഎ സഖ്യം നിർത്തിയ സ്ഥാനാർഥികൾക്ക് കൂടി മതേതര വോട്ടുകൾ വിഭജിക്കപ്പെടുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയുമായി നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നുവെങ്കിൽ 12 മണ്ഡലങ്ങളിൽ കൂടി ബി.ജെ.പി പരാജയപ്പെടുമായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി രമൺ സിങ് ഉൾപ്പെടെ മൂന്ന് എം.എൽ.എമാർ മാത്രമാണ് നേരിട്ടുള്ള മത്സരത്തിൽ സ്വന്തം പ്രയത്നത്താൽ വിജയിച്ച് പാർട്ടിയുടെ മാനംകാത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
