‘അച്ഛാ ദിൻ’ കഴിഞ്ഞു; ഇനി ‘അജയ് ഭാരത്, അടല്‍ ബി.ജെ.പി’
text_fieldsന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള കഴിവ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ അവരുടെ സഖ്യങ്ങള്‍ക്കോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിക്കെതിരെ പ്രതിപക്ഷം നുണകളാണ് ആയുധമാക്കുന്നതെന്നും മോദി ആരോപിച്ചു.
'അജയ് ഭാരത്, അടല്‍ ബി.ജെ.പി' എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്ന് മോദി പ്രഖ്യാപിച്ചു. പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളും രാജ്യത്തിന്‍റെ പുരോഗതിയും മുറുകെ പിടിച്ചു കൊണ്ടാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കുള്ള ആദരവ് കൂടിയായാണ് പുതിയ മുദ്രാവാക്യമെന്നും മോദി പറഞ്ഞു.
ഇനിയൊരു 50 വര്‍ഷത്തേക്ക് അധികാരത്തിലേക്ക് തിരികെ എത്താമെന്ന് കോണ്‍ഗ്രസ് കരുതേണ്ട. ചെറുപാർട്ടികൾ പോലും സഖ്യത്തിൽ കോൺഗ്രസിനെ നേതൃനിരയിലേക്ക് വരാൻ അനുവദിക്കില്ല. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് മോദി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ യാതൊരു വെല്ലുവിളികളും കാണുന്നില്ല. നയങ്ങളുടെ പേരില്‍ ഏറ്റുമുട്ടാന്‍ ബി.ജെ.പി തയാറാണ്. പക്ഷെ നുണകളുടെ മേല്‍ എങ്ങനെ ഏറ്റുമുട്ടണമെന്ന് അറിയില്ല. മുഖത്തോട് മുഖം നോക്കാന്‍ പോലും മടിച്ചിരുന്നവരാണ് ഇപ്പോള്‍ മഹാസഖ്യത്തിനായി ഇറങ്ങിയിട്ടുള്ളതെന്നും മോദി ആരോപിച്ചു.
പ്രതിപക്ഷ മഹാസഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അവരുടെ നേതൃത്വം ആര്‍ക്കെന്നത് അവ്യക്തമാണ്. മഹാസഖ്യത്തിന് കൃത്യമായ നയങ്ങളില്ല. അഴിമതി മാത്രമാണ് പ്രതിപക്ഷ ലക്ഷ്യമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
