Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറു ബി.ജെ.പി...

ആറു ബി.ജെ.പി സ്​ഥാനാർഥികൾ മഹാസഖ്യത്തിന്​ പിന്തുണ വാഗ്​ദാനം ചെയ്​തെന്ന്​ എ.​െഎ.യു.ഡി.എഫ്​

text_fields
bookmark_border
badruddin ajmal
cancel

ഗു​വാ​ഹ​തി/​സി​ൽ​ച്ച​ർ: അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ച്ച ആ​റു പേ​ർ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​സ​ഖ്യ​ത്തി​ന്​ പി​ന്തു​ണ വാ​ഗ്​​ദാ​നം ചെ​യ്​​ത​താ​യി ഓ​ൾ ഇ​ന്ത്യ യു​നൈ​റ്റ​ഡ്​ ഡെ​മോ​ക്രാ​റ്റി​ക്​ ഫ്ര​ണ്ട്​​ (എ.​ഐ.​യു.​ഡി.​എ​ഫ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രീ​മു​ദ്ദീ​ൻ ബാ​ർ​ബു​യി​യ അ​വ​കാ​ശ​പ്പെ​ട്ടു.

ബ​ദ​റു​ദ്ദീ​ൻ അ​ജ്​​മ​ലി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള എ.​ഐ.​യു.​ഡി.​എ​ഫ്​ മ​ഹാ​സ​ഖ്യ​ത്തി​ലു​ണ്ട്. ബി.​ജെ.​പി കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന്​ തു​നി​ഞ്ഞേ​ക്കു​മെ​ന്ന്​ ഭ​യ​ന്ന്​ ക​രീ​മു​ദ്ദീ​ൻ ഉ​ൾ​പ്പെ​ടെ എ.​ഐ.​യു.​ഡി.​എ​ഫി​‍െൻറ 20 സ്​​ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി ക​ഴി​ഞ്ഞ ആ​ഴ്​​ച രാ​ജ​സ്​​ഥാ​നി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

അ​ഞ്ചോ, ആ​റോ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ട്​ പി​ന്തു​ണ അ​റി​യി​ച്ച​താ​യും എ​ന്നാ​ൽ, ഇ​പ്പോ​ൾ ഇ​വ​രു​ടെ പേ​ര്​ വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും ഫ​ലം വ​രു​ന്ന മേ​യ്​ ര​ണ്ടി​നു​​ശേ​ഷം അ​റി​യാ​മെ​ന്നും ക​രീ​മു​ദ്ദീ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. ഇ​വ​ർ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​ത്തി​‍െൻറ പ​രി​ധി​യി​ൽ വ​രി​ല്ലേ എ​ന്ന ചോ​ദ്യ​ത്തി​ന്​ അ​വ​ർ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു എ.​ഐ.​യു.​ഡി.​എ​ഫ്​ നേ​താ​വി​െൻറ മ​റു​പ​ടി.

പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​ക​ൾ രാ​ജ​സ്​​ഥാ​നി​ൽ ഉ​ല്ലാ​സ യാ​ത്ര​ക്ക്​ പോ​യ​താ​ണെ​ന്നും താ​ൻ തി​ങ്ക​ളാ​ഴ്​​ച മ​ട​ങ്ങി​യെ​ത്തി​യെ​ന്നും മ​റ്റു​ള്ള​വ​ർ ബു​ധ​നാ​ഴ്​​ച തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​ക​ൾ മ​ഹാ​സ​ഖ്യ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കി​യെ​ന്ന അ​വ​കാ​ശ​വാ​ദം ബി.​ജെ.​പി ത​ള്ളി. ബി.​ജെ.​പി അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്നും നേ​താ​ക്ക​ളെ അ​റി​യി​ക്കാ​തെ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ൾ മ​റ്റു പാ​ർ​ട്ടി​ക്കാ​രെ ബ​ന്ധ​പ്പെ​ടി​ല്ലെ​ന്നും ബി.​ജെ.​പി വ​ക്​​താ​വ്​ രു​പം ഗോ​സ്വാ​മി പ​റ​ഞ്ഞു. മൂ​ന്നു ഘ​ട്ട​മാ​യാ​ണ്​ 126 അം​ഗ അ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIUDFbadruddin ajmalGrand AllianceBJP
News Summary - AIUDF Claims 6 BJP Contestants' in Their Touch to Support Grand Alliance in Assam
Next Story