Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഐശ്വര്യ റായ്​ ബച്ചനും...

ഐശ്വര്യ റായ്​ ബച്ചനും മകൾ ആരാധ്യക്കും കോവിഡ്​ 

text_fields
bookmark_border
ഐശ്വര്യ റായ്​ ബച്ചനും മകൾ ആരാധ്യക്കും കോവിഡ്​ 
cancel

മുംബൈ: ബോളിവുഡ്​ താരം ഐശ്വര്യ റായ്​ ബച്ചനും മകൾ ആരാധ്യ ബച്ചനും കോവിഡ്​ സ്​ഥിരീകരിച്ചു. നേരത്തേ ഇരുവരുടെയും​ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണെന്ന്​ മുംബൈ മേയർ അറിയിച്ചിരുന്നു. ഇരുവ​രുടെയും ആൻറിജൻ പരിശോധനയിൽ കോവിഡ്​ ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചതായാണ്​ വിവരം. ജയ ബച്ച​​​​െൻറ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. 

ശനിയാഴ്​ച രാത്രി ബോളിവുഡ്​ ബിഗ്​ബി അമിതാഭ്​ ബച്ചനും മകൻ അഭിഷേക്​ ബച്ചനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. അമിതാഭ്​ ബച്ചന്​ കോവിഡ്​ ബാധിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പിതാവി​​​​െൻറ ഫലത്തിനു പിന്നാലെ അഭിഷേകി​​​​െൻറതും പോസറ്റീവ്​ ആവുകയായിരുന്നു.

ഇരുവരും മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്​. ബച്ചൻ കുടുംബവുമായി ബന്ധപെട്ടവരുടെ സാമ്പ്​ൾ ശേഖരിച്ചിട്ടുണ്ട്​. കുടുംബവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്ക്​ രോഗം ബാധിച്ചിട്ടുണ്ടോയെന്ന്​ രണ്ടു ദിവസത്തിനുള്ളിൽ അറിയാം. ഇവരുടെ ജൽസ ബംഗ്ലാവ്​ അണുവിമുക്​തമാക്കിയിട്ടുണ്ട്​. 

Show Full Article
TAGS:covid 19 Aishwarya Rai Bachchan amitabh bachchan Abhishek Bachchan 
Web Title - Aishwarya Rai Bachchan And Aaradhya Bachchan Test Positive For COVID-19 -India news
Next Story