ന്യൂഡൽഹി: നീതിക്കുവേണ്ടി ജെ.എൻ.യു വിദ്യാർഥി യൂനിയൻ നടത്തുന്ന പോരാട്ടത്തിൽ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന് മുഖ് യമന്ത്രി പിണറായി വിജയൻ. ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡൻറ് ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി കേരള ഹൗസിൽ നടത്തിയ കൂ ടിക്കാഴ്ചയിലാണ് അദ്ദേഹം ഐക്യദാർഢ്യം അറിയിച്ചത്. നിങ്ങൾ നടത്തുന്ന സമരവും നിങ്ങൾക്ക് സംഭവിച്ചതും എല്ലാവർക്കു ം അറിയാമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.
സുധാൻവ ദേശ്പാണ്ഡെ രചിച്ച സഫ്ദർ ഹശ്മിയുടെ ജീവചരിത്രം ‘ഹല്ലാ ബോൽ’ മുഖ്യമന്ത്രി ഐഷിക്ക് സമ്മാനിച്ചു. കേരളം നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്ന് ഐഷി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ജെ.എൻ.യു. സമരങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്.
സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ വിഷയങ്ങളിൽ കേരളമെടുത്ത നിലപാട് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിന് മാതൃകയാണെന്നും ഐഷി ഘോഷ് പ്രതികരിച്ചു. ജെ.എൻ.യു വിദ്യാർഥികളായ നിഖിൽ വർഗീസ് മാത്യു, നിതീഷ് നാരായണൻ, എസ്.എഫ്.ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.