ബാഗിൽ ‘ബോം’ ടാഗ്; തീവ്രവാദിെയന്ന് തെറ്റിദ്ധരിച്ച് യുവാവിന് മർദ്ദനം
text_fieldsമുംബൈ: മുംബൈ വിമാനത്താവളത്തിെൻറ ചുരുക്ക രൂപമായ ‘BOM’ ടാഗുള്ള ബാഗുമായി യാത്ര ചെയ്ത വിമാനത്താവള ജീവനക്കാരന് ട്രെയിനിൽ മർദനം. വ്യാഴാഴ്ച രാത്രി ജൽഗാവിൽനിന്ന് കണ്ടേഷ് എക്സ്പ്രസ് ട്രെയിനിൽ മുംബൈയിലേക്ക് പോവുകയാ യിരുന്ന വിമാനത്താവളത്തിലെ യൂട്ടിലിറ്റി വാൻ ഡ്രൈവർ ഗണേഷ് ഷിണ്ഡെക്കാണ് (32) മർദനമേറ്റത്.
ബാഗിൽ ബോംബാണെന്ന് സംശയിച്ചാണ് സഹയാത്രികർ മർദിച്ചത്. കൂടെ യാത്ര ചെയ്തയാളോട് ബോംബുണ്ടാക്കുന്നത് എങ്ങനെയെന്ന് സംസാരിച്ചതും ബാഗിലുണ്ടായിരുന്ന മാപ്പും സംശയം ബലപ്പെടുത്തി. ബോംബ് നിർമാണത്തെക്കുറിച്ച് ഗണേഷ് സംസാരിക്കുന്നത് കേട്ട സഹയാത്രികൻ മറ്റു യാത്രക്കാരെ വിളിച്ചു. അപ്പോഴാണ് ബാഗിൽ ‘BOM’ എന്നെഴുതിയ ടാഗ് കാണുന്നത്.
ഇതോടെ ആളുകൾ മർദിക്കുകയായിരുന്നു. ബർഡോളി സ്റ്റേഷനിൽ ട്രെയിൻ എത്തിയതോടെ ഗണേഷിനെ ആളുകൾ റെയിൽവേ പൊലീസിൽ ഏൽപിച്ചു. ചാർ ധാം തീർഥയാത്രയുടെ മാപ്പ് സുഹൃത്തിനായി വരച്ചതാണെന്നാണ് പൊലീസിന് നൽകിയ മൊഴി. അന്വേഷണ ശേഷം വെള്ളിയാഴ്ച ഉച്ചയോടെ ഗണേഷിനെ പൊലീസ് വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
