നാലാംനിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് എയർഹോസ്റ്റസ് മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
text_fieldsബംഗളൂരു: അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് എയർഹോസ്റ്റസ് മരിച്ചു. ബംഗളൂരുവിലാണ് സംഭവം. സംഭവത്തിൽ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്ത് കൊലപാതകക്കേസ് ചുമത്തി. അർച്ചന ധിമാൻ എന്ന 28 കാരിയാണ് മരിച്ചത്.
ദുബൈയിൽ നിന്ന് നാലു ദിവസം മുമ്പാണ് അർച്ചന ബംഗളൂരുവിലെത്തിയത്. ആദേശ് എന്ന യുവാവിനൊപ്പം കൊരമംഗലയിലെ രേണുക റെസിഡൻസിയിലായിരുന്നു താമസം. സോഫ്റ്റ്വെയർ എഞ്ചിനീയറായ ആദേശും അർച്ചനയും ഡേറ്റിങ് സൈറ്റിൽവെച്ചാണ് കണ്ടുമുട്ടുന്നത്. കഴിഞ്ഞ ആറുമാസമായി ഇരുവരും ബന്ധം തുടരുന്നതായി പൊലീസ് പറഞ്ഞു.
ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടാകാറുള്ളതായി ചോദ്യം ചെയ്യലിൽ ആദേശ് സമ്മതിച്ചു. അപകടം നടന്ന ദിവസം രാത്രി ഇരുവരും മദ്യപിച്ചിരുന്നു. അർച്ചന ബാൽക്കണിയിൽ നിന്ന് വഴുതി വീണതാണെന്നും ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെന്നും ആദേശ് പൊലീസിനോട് പറഞ്ഞു.
എന്നാൽ യുവതിയുടെ മരണത്തിൽ യുവാവിന് സംശകരമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാൾക്കെതിരെ കൊലപാതകക്കേസ് ചുമത്തിയിട്ടുണ്ട്. കൂടുതൽ നടപടിക്ക് അർച്ചനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

