ധ്രുവ് െലികോപ്റ്ററുകൾ നിലത്തിറക്കി വ്യോമസേന
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ തകർന്നുവീണതിനു പിന്നാലെ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ വ്യൂഹം മുഴുവനായി വ്യോമസേന നിലത്തിറക്കി.
മുൻകരുതൽ നടപടിയാണിതെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. വ്യാഴാഴ്ച കശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഹെലികോപ്റ്റർ ഇടിച്ചിറക്കേണ്ടിവന്നിരുന്നു. സംഭവത്തിൽ സാങ്കേതിക വിദഗ്ധൻ മരിക്കുകയും രണ്ട് പൈലറ്റുമാർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യോമസേനയുടെ കൈവശം 70ഓളം ധ്രുവ് ഹെലികോപ്റ്ററുകളുണ്ട്.
നാവികസേനയും തീരദേശസേനയും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാർച്ചിൽതന്നെ ധ്രുവ് ഹെലികോപ്റ്ററുകൾ നിലത്തിറക്കിയിരുന്നു. തകരാറുകൾ പരിഹരിച്ച് പറന്നുതുടങ്ങുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

