വിമാന യാത്രക്കാർക്ക് ഇരുട്ടടി; ഇന്ധന സർചാർജ് വർധിപ്പിച്ച് കമ്പനികൾ, ഇന്ന് മുതൽ പ്രാബല്യം, ടിക്കറ്റ് നിരക്ക് കൂടും
text_fieldsന്യൂഡൽഹി: വിമാന യാത്രക്കാർക്ക് ഇരുട്ടടിയായി ഇന്ധന സർചാർജ് ഉയർത്തി രാജ്യത്തെ മൂന്ന് വിമാന കമ്പനികൾ. വിമാന ഇന്ധന (എ.ടി.എഫ്) വില ഉയർന്നുവെന്ന് ചൂണ്ടിക്കാണിച്ച് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ കമ്പനികളാണ് ഇന്ധന സർചാർജ് കൂട്ടിയത്. പുതിയ നിരക്കുകൾ ഈ മാസം ഒമ്പതു മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രാ നിരക്കുകൾ ഉയരും.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സർവിസുകളിൽ ദൂരത്തിനനുസരിച്ച് 400 മുതൽ 12,00 രൂപവരെയാണ് സർചാർജ് വർധിപ്പിച്ചിരിക്കുന്നത്. 500 കിലോമീറ്റർ വരെ 400 രൂപ, 501 മുതൽ1,000 കിലോമീറ്ററിന് 600 രൂപ, 1,001 മുതൽ 1,500 കിലോമീറ്ററിന് 850 രൂപ, 1,501 കിലോമീറ്ററിന് മുകളിൽ 1,200 എന്നിങ്ങനെയാണ് നിരക്ക് വർധന.
അന്താരാഷ്ട്ര സർവിസുകളിൽ മേഖല അനുസരിച്ച് 55 മുതൽ 215 യു.എസ് ഡോളർ വരെ സർചാർജ് ഈടാക്കും. പശ്ചിമേഷ്യയിലേക്ക് 55 ഡോളറും യൂറോപ്പ്, യു.കെ എന്നിവിടങ്ങളിലേക്ക് 135 ഡോളറും ആസ്ട്രേലിയയിലേക്ക് 210 ഡോളറും വടക്കേ അമേരിക്കയിലേക്ക് 215 ഡോളറുമാണ് സർചാർജ്.
ആകാശ എയർ ആഭ്യന്തര സർവിസുകൾക്ക് ദൂരമനുസരിച്ച് ഇത് 375 മുതൽ 1,150 വരെയാണ് സർചാജ് വർധിപ്പിച്ചത്. അന്താരാഷ്ട്ര സർവീസുകൾക്ക് 2,500 രൂപയാണ് പുതുക്കിയ സർചാർജ്.ഈമാസം ആറ് മുതൽ ഇതിനിടെ ഇൻഡിഗോയും ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകളുടെ ഇന്ധന സർചാർജ് വർധിപ്പിച്ചിരുന്നു. ആഭ്യന്തര സർവീസുകളിൽ ദൂരമനുസരിച്ച് 100 മുതൽ 350 വരെയാണ് ഇൻഡിഗോയുടെ വർധന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

