ചണ്ഡീഗഢ്: ഹിമാചൽ പ്രദേശിലെ രൊഹ്തങ് പാസിന് മുകളിൽ 51 വർഷങ്ങൾക്കുമുമ്പ് കാണാതായ വ്യോമസേന വിമാനത്തിന്‍റെ അവശിഷ് ടം കണ്ടെത്തി. ദോഗ്ര സ്കൗട്ട്സും വ്യോമസേനയും സംയുക്തമായി 13 ദിവസം നടത്തിയ തിരച്ചിലിൽ സമുദ്രനിരപ്പിൽനിന്നും 5240 മീറ്റർ ഉയരത്തിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്.
എ.എൻ-12 ബി.എൽ-534 വിമാനത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.
1968 ഫെബ്രുവരി ഏഴിനാണ് 98 സൈനികരുമായി വിമാനം കാണാതായത്. ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രതികൂല കാലാവസ്ഥമൂലം ചണ്ഡീഗഢിലേക്ക് മടങ്ങവെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടായെന്നാണ് കരുതുന്നത്..