എയർസെൽ-മാക്സിസ് കേസ്: ചിദംബരത്തിെൻറയും മകെൻറയും അറസ്റ്റ് നീട്ടി
text_fieldsന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ മുൻ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിെൻറയും മകെൻറയും അറസ്റ്റ് ആഗസ്ത് എഴുവരെ കോടതി വിലക്കി. ഡൽഹിയിലെ പാട്യാല കോടതിയാണ് ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും അറസ്റ്റിൽ നിന്ന് നേരത്തെ അനുവദിച്ച ഇടക്കാല സുരക്ഷ നീട്ടിയത്. സുരക്ഷ എൻഫോഴ്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് ചൊവ്വാഴ്ച വരെ കോടതി സംരക്ഷണം അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ നീട്ടി നൽകിയത്. മുമ്പ് മെയ് 30ന് കേസ് പരിഗണിച്ച കോടതി ജൂലൈ അഞ്ചു വരെ ചിദംബരത്തിെൻറ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ചിദംബരം നേരത്തെ സി.ബി.െഎക്കു മുമ്പാകെ ഹാജരായിരുന്നു.
യു.പി.എ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവിൽ നടന്ന എയർസെൽ- മാക്സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) നേരിട്ട് അനുമതി നല്‍കിയെന്നതാണ് കേസ്. ഫെബ്രുവരിയിൽ കേസുമായി ബന്ധെപ്പട്ട് കാർത്തി ചിദംബരത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കാർത്തി ചിദംബരം ജാമ്യത്തിലാണ്.
മൗറീഷ്യസിലെ ഗ്ലോബൽ കമ്മ്യുണിക്കേഷൻ സർവീസിെൻറ കീഴിലുള്ള മാക്സിസ് എയർസെല്ലിൽ 800 ദശലക്ഷം ഡോളറിെൻറ നിക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ടുെവന്നാണ് സി.ബി.െഎ കുറ്റപത്രത്തിൽ പറയുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ് വിദേശ നിക്ഷേപത്തിന് അനുമതി നൽകേണ്ടത്. എന്നാൽ ഇവിടെ ധനമന്ത്രി നേരിട്ട് അനുമതി നൽകി. അനുമതി ലഭിച്ച ഉടൻ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക്എയർസെൽ 26 ലക്ഷം രൂപ നൽകിയെന്നുമാണ് സി.ബി.െഎയുെട ആരോപണം.
