ബലാകോട്ട്: ആക്രമണ ലക്ഷ്യം ആൾനാശമായിരുന്നില്ല –കേന്ദ്ര മന്ത്രി
text_fieldsകൊൽക്കത്ത: ബലാകോട്ടിൽ നടത്തിയ ആക്രമണത്തിെൻറ ലക്ഷ്യം ആൾനാശമായിരുന്നില്ലെന്ന ് കേന്ദ്ര െഎ.ടി കാര്യ സഹമന്ത്രി എസ്.എസ്. അഹ്ലുവാലിയ. എത്ര ഉള്ളിലാണെങ്കിലും ശത്രു താവളങ്ങളെ ആക്രമിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തെളിയിക്കാനായിരുന്നു അതെന്നും അഹ്ലുവാലിയ പറഞ്ഞു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുേടതടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നതിെൻറ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞിട്ടില്ല.
അത് ഇന്ത്യൻ മാധ്യമങ്ങളും സാമൂഹമാധ്യമങ്ങളും തോന്നിയതുപോലെ നൽകിയതാണെന്നും സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഹ്ലുവാലിയ പറഞ്ഞു.
