Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ വ്യോമപാതകൾ...

പാകിസ്​താൻ വ്യോമപാതകൾ ഭാഗികമായി തുറന്നു

text_fields
bookmark_border
പാകിസ്​താൻ വ്യോമപാതകൾ ഭാഗികമായി തുറന്നു
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​യി പാ​കി​സ്​​താ​ൻ വ്യോ​മ​ പാ​ത​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നു. പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ക്ക്​ ക​ട​ന്നു​പോ​കാ​നാ​യി 11 വ്യോ​മ​പാ​ത​ക​ളാ​ണ്​ തു​റ​ന്ന​തെ​ന്ന്​ പാ​ക്​ സ​ർ​ക്കാ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ എ​യ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​തു​വ​ഴി സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ച്ചു.

ഫെ​ബ്രു​വ​രി 26ലെ ​ഇ​ന്ത്യ​യു​ടെ ബാ​ലാ​കോ​ട്ട്​ ആ​ക്ര​മ​ണ​ത്തി​​ന്​ പി​ന്നാ​ലെ​യാ​ണ്​ പാ​കി​സ്​​താ​ൻ വ്യോ​മ​പാ​ത അ​ട​ച്ച​ത്. അ​ടു​ത്ത ദി​വ​സം​ത​ന്നെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പാ​ത​ക​ൾ തു​റ​ന്നെ​ങ്കി​ലും ന്യൂ​ഡ​ൽ​ഹി, ബാ​​ങ്കോ​ക്​, ക്വാ​ലാ​ലം​പു​ർ എ​ന്നി​വി​ട​ങ്ങ​ള​ി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പി 518 ​പാ​ത അ​ട​ഞ്ഞു​കി​ട​ന്നു. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ ഈ ​പാ​ത ഉ​പ​യോ​ഗി​ക്കാ​നാ​വാ​തി​രു​ന്ന​തോ​ടെ യു.​എ​സി​ൽ​നി​ന്നും യൂ​റോ​പ്പി​ൽ​നി​ന്നു​മു​ള്ള പ​ല സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsair spaceIndia News
News Summary - air space partially opened by pakistan -india news
Next Story