Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായുമലിനീകരണം: ഡൽഹിയിൽ 1700 പ്രൈമറി സ്​കൂളുകൾക്ക്​ ഇന്ന്​ അവധി

text_fields
bookmark_border
വായുമലിനീകരണം: ഡൽഹിയിൽ 1700 പ്രൈമറി സ്​കൂളുകൾക്ക്​ ഇന്ന്​ അവധി
cancel

ന്യൂഡൽഹി: വായു മലിനീകരണം മൂലം ഡൽഹിയിൽ ഇന്ന്​ 1700 പ്രൈമറി സ്​കൂളുകൾക്ക്​ സർക്കാർ അവധി പ്രഖ്യാപിച്ചു. മൂന്ന്​ നഗരസഭകളിലെ സ്​കൂളുകൾക്കാണ്​ അവധി പ്രഖ്യാപിച്ചത്​.

തെക്കൻ ഡൽഹി നഗരസഭ, വടക്കൻ ഡൽഹി നഗരസഭ, കിഴക്ക്​ ഡൽഹി നഗരസഭകൾക്ക്​ കീഴിൽ​ പ്രൈമറി സ്​കൂളുകളിലായി 10 ലക്ഷം കുട്ടികളാണ്​ പഠിക്കുന്നത്​.

പ്രാർഥനകളും മറ്റ്​ പഠനപ്രവർത്തനങ്ങളും ക്ലാസ്​റൂമിനു പുറത്ത്​ വച്ച്​ നടത്തുന്നത്​ വരും ദിവസങ്ങളിൽ ഒഴിവാക്കണമെന്ന്​ അധ്യാപകർക്ക്​ നിർദേശം നൽകിയതായി നഗരസഭാ അധികൃതർ പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ചാണ്​ ഡൽഹിയിൽ വായു മലനീകരണ തോത്​ ക്രമാതീതമായി ഉയർന്നത്​. മാലിന്യങ്ങൾ പൊതുയിടങ്ങളിൽ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും 5,000 രൂപ വീതം പിഴ ഇൗടാക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air Pollution: 1,700 Delhi Schools to Remain Shut on Saturday
Next Story