Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2020 6:19 PM GMT Updated On
date_range 2020-07-16T23:49:46+05:30എയർ ഇന്ത്യയിൽ വേതനമില്ലാതെ അവധി: ന്യായീകരിച്ച് മന്ത്രി
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയിൽ ചെലവു ചുരുക്കൽ അനിവാര്യമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. പ്രതിവർഷം 600 കോടിയോളം എയർ ഇന്ത്യക്കായി ചെലവിടുക എന്നത് സാധ്യമായ കാര്യമല്ലെന്നും ചില ജീവനക്കാരെ അഞ്ചുവർഷം വരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുന്ന തീരുമാനത്തെ ന്യായീകരിച്ച് മന്ത്രി പറഞ്ഞു. ശമ്പളമില്ലാത്ത അവധിയെന്നത് തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയൻ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. തൊഴിലാളികളെ അവധിയിലയക്കുമെന്ന് വ്യാഴാഴ്ചയാണ് വ്യക്തമാക്കിയത്. 70,000 കോടിയാണ് എയർ ഇന്ത്യയുടെ കടം.
Next Story