എയർ ഇന്ത്യക്കെതിരെ ശിവസേന എം.പിയുടെ നാട്ടിൽ ബന്ദ്
text_fieldsമുംബൈ: യാത്രവിലക്ക് ഏർപ്പെടുത്തി വീരേന്ദ്ര ഗെയ്ക്വാദ് എം.പിയെ എയർ ഇന്ത്യ അപമാനിച്ചെന്നാരോപിച്ച് ശിവസേന ഉസ്മാനാബാദിൽ ബന്ദ് നടത്തി. വീരേന്ദ്ര ഗെയ്ക്വാദിെൻറ മണ്ഡലമാണ് ഉസ്മാനാബാദ്.
പുണെയിൽനിന്ന് ഡൽഹിക്കു പോകുന്നതിനിടെ രവീന്ദ്ര ഗെയ്ക്വാദ് 60കാരനായ എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിക്കുകയായിരുന്നു.
സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന എയർ ഹോസ്റ്റസിെൻറ മൊഴി പ്രകാരം ഗെയ്ക്വാദ് തെറ്റുകാരനല്ലെന്ന് ശിവസേന ഉസ്മാനാബാദ് ഉപാധ്യക്ഷൻ കമലാകർ ചവാൻ അവകാശപ്പെട്ടു.
രവീന്ദ്ര ഗെയ്ക്വാദിന് പൊതുപരിപാടിയിൽ പെങ്കടുക്കുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും ശിവസേന വിലേക്കർപ്പെടുത്തിയിട്ടുണ്ട്.
ബുധനാഴ്ച പാർലമെൻറിൽ എത്തുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
