Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎയർ ഇന്ത്യ...

എയർ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന്​ കോവിഡ്​ 

text_fields
bookmark_border
എയർ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന്​ കോവിഡ്​ 
cancel

ലുധിയാന: തിങ്കളാഴ്​ച സർവിസ്​ നടത്തിയ ഡൽഹി -ലുധിയാന വിമാനത്തിലുണ്ടായിരുന്ന എയർ ഇന്ത്യ സെക്യൂരിറ്റി ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചു. 50കാരനായ ജീവനക്കാരനൊപ്പം യാത്രചെയ്​തവരുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവാണ്​. ആഭ്യന്തര വിമാന സർവിസ്​ പുനരാരംഭിച്ചതിന്​ ശേഷം 116 സാമ്പിളുകളാണ്​ പരിശോധനക്ക്​ എടുത്തത്​. ഇതിൽ ഒരാളുടെ പരിശോധന ഫലമാണ്​ പോസിറ്റീവായതെന്ന്​ ലുധിയാന സിവിൽ സർജൻ ഡോ. രാജേഷ്​ ബഗ്ഗ അറിയിച്ചു. 

ഡൽഹി സ്വ​​ദേശിക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഡൽഹിയിൽ തന്നെ എയർ ഇന്ത്യയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്​ ഇദ്ദേഹം. ഡൽഹിയിൽനിന്ന്​ ലുധിയാനയിലെ സഹ്​നേവാൾ വിമാനത്താവളത്തിലാണ്​ ഇദ്ദേഹം  എത്തി​ച്ചേർന്നത്​. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇദ്ദേഹത്തെ പ്രാദേശിക ​നിരീക്ഷ​ണ കേന്ദ്രത്തിലേക്ക്​ മാറ്റി. ഇയാൾക്കൊപ്പം യാത്ര ചെയ്​തവരെ വീട്ടുനിരീക്ഷണത്തിലാക്കുകയും ചെയ്​തു. 

അതേസമയം, ചെന്നൈ -കോയ​മ്പത്തൂർ ഇൻഡിഗോ വിമാനത്തിൽ യാ​ത്രചെയ്​ത ഒരു യാ​ത്രക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചു. അതേ തുടർന്ന്​ ഇൗ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും 14 ദിവസത്തേക്ക്​ നിരീക്ഷണത്തിലാക്കി. 

കഴിഞ്ഞ ആഴ്​ചയാണ്​ രാജ്യത്തെ മൂന്നിലൊന്ന്​ ആഭ്യന്തര വിമാനസർവിസുകൾ പുനരാരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്​. അന്തരാഷ്​ട്ര വിമാന സർവിസുകൾക്ക്​ അനുമതി നൽകിയില്ലായിരുന്നു. ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിക്കുന്നത്​ രാജ്യത്തെ കോവിഡ്​ രോഗവ്യാപനം കൂട്ടുമെന്ന്​ മിക്ക സംസ്​ഥാനങ്ങളും അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ള മുംബൈയിലും വിമാന സർവിസ്​ പുനരാരംഭിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiamalayalam newsindia newscorona viruscovid 19
News Summary - Air India Security Staff Tests COVID Positive -India news
Next Story