Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 12:29 AM GMT Updated On
date_range 2017-08-05T05:59:26+05:30എയർ ഇന്ത്യയിൽ ശമ്പളം വൈകി
text_fieldsമുംബൈ: എയർ ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാവുന്നതിെൻറ സൂചനകൾ നൽകി ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളം വൈകിയതായി റിപ്പോർട്ട്. ദേശീയ വ്യോമയാനത്തിെൻറ ഒാഹരികൾ വിറ്റഴിക്കുന്ന നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോവുന്നതിനിടെയാണ് ഇത്. വർഷങ്ങളായി എയർ ഇന്ത്യ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. 21,000ത്തോളം ജീവനക്കാരാണ് എയർ ഇന്ത്യക്കുള്ളത്. അടുത്ത ആഴ്ചയോടെ ശമ്പളം ലഭ്യമാക്കുമെന്നാണ് കരുതുന്നതെന്ന് എയർലൈൻ ഉദ്യോഗസ്ഥർ പറയുന്നു.
നഷ്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടി എയർ ഇന്ത്യയുടെ ഒാഹരികൾ വിറ്റഴിക്കാൻ തത്ത്വത്തിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 50,000കോടിയിലേറെ കടബാധ്യതയുള്ളതായാണ് റിപ്പോർട്ട്. സ്ഥാപനത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാനായി നേരേത്ത യു.പി.എ സർക്കാർ രക്ഷാപാക്കേജിെൻറ വ്യാപ്തി വർധിപ്പിച്ചിരുന്നു. എന്നാൽ, എയർ ഇന്ത്യയുടെ നിലവിലെ വ്യവസായം സ്ഥായിയായതല്ലെന്നും അതിൽ നിന്ന് മതിയായ വരുമാനമോ അതല്ലെങ്കിൽ കടത്തിലേക്ക് തിരിച്ചടവോ ഉണ്ടാവുന്നില്ലെന്നുമാണ് ഇപ്പോഴത്തെ സിവിൽവ്യോമയാനമന്ത്രാലയത്തിെൻറ സമീപനം.

Next Story