Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഡാറില്‍നിന്ന് മറഞ്ഞു;...

റഡാറില്‍നിന്ന് മറഞ്ഞു; എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗറി പോര്‍ വിമാനത്തിന്‍െറ അകമ്പടി

text_fields
bookmark_border
റഡാറില്‍നിന്ന് മറഞ്ഞു; എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗറി പോര്‍ വിമാനത്തിന്‍െറ അകമ്പടി
cancel

ന്യൂഡല്‍ഹി: മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഹംഗറിക്ക് മുകളില്‍ വെച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായത് ഭീതി പരത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍  ഹംഗറിയുടെ പോര്‍ വിമാനം എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി പറന്നു. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  രാവിലെ ഏഴിന് 231 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായി പറന്നുയര്‍ന്ന എ.ഐ.171 വിമാനത്തിനാണ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം വേര്‍പെട്ടത്. സിഗ്നല്‍ വ്യതിയാനം മൂലമാണിത് സംഭവിച്ചതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. 11.05ഓടെ വിമാനം സുരക്ഷിതമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയതായും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. ഒരു മാസം മുമ്പ് മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്ന ജെറ്റ് എയര്‍വേസ് വിമാനവും റഡാറില്‍നിന്ന് മറഞ്ഞിരുന്നു. തുടര്‍ന്ന് അടിയന്തരമായി ജര്‍മനിയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ അകമ്പടി പോവുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Air India Plane Goes Off Radar Over Hungary, Escorted By Fighter Jet
Next Story